മലയാളിയുടെ ഭക്ഷണ ശീലത്തെ മുതലെടുക്കുകയും മോശം ഭക്ഷണം തന്ന് മലയാളികളെ പറ്റിച്ച് ക്യാൻസറടക്കമുള്ള രോഗങ്ങളുടെ പിടിയിലാക്കുന്ന അന്യസംസ്ഥാനക്കാരുടെ പിടിയിൽ വീഴാതിരിക്കാൻ തൃശൂർ സ്വദേശിയായ ബാലൻ കല്യാണി എന്നയാൾ ഫെയ്സ് ബുക്കിൽ കുറിച്ച എഴുത്ത് കാലിക പ്രസക്തിയുള്ളതാണ്.
ഈ പോസ്റ്റിന്റെ ലിങ്കും ഇതിനോടൊപ്പം കൊടുക്കുന്നു.
വീണ്ടുംഒരുഓർമ്മപ്പെടുത്തൽകഴിയുമെങ്കിൽഷെയർചെയ്യുക മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്...ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തട്ടുകടകളുടെ രൂപത്തിലും ഓൺലൈൻ വ്യാപാരങ്ങളുടെ രൂപത്തിലാണവയൊക്കെ നമ്മെ ആക്രമിക്കുന്നത്. അതും വെറും "പൊരിപ്പന്‍ തട്ടുകടകള്‍", ചില അനധികൃത ഹോട്ടലുകൾ... നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളിലും ചില മെയിൽ റോഡിൽ പോലും ഉന്തുവണ്ടിക്കടകളുടെ മുന്നിലും ചില ചൈനീസ് ഹോട്ടലുകളുടെ മുന്നിലും വല്ലാത്ത തിരക്കാണ്, അഞ്ചുരൂപാ കടിക്കു വേണ്ടിയുള്ള കാത്തുനില്‍പ്പ്.
പരിപ്പ് വട
ഉഴുന്നുവട
ഉള്ളിവട
മുട്ട വട
പപ്പട വട
മുളക് വട
കാബേജ് വട, കെമിക്കൽ ചേർത്ത കോഴി പദാർത്ഥങ്ങൾ, പല ഭക്ഷണങ്ങളും
പിന്നെ ബജികള്‍... അങ്ങിനെ പോകുന്നു പലതും.... എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം... അറിഞ്ഞുകൊണ്ട് നമ്മള്‍ കാന്‍സര്‍ എന്നാ മഹാരോഗത്തെയാണ് ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുക. തട്ടുകടക്കാര്‍ കാശുണ്ടാക്കുന്നു, നമ്മുടെ നാട്ടിലെ വ്യവസായികള്‍ ആശുപത്രികള്‍ പണിയുന്നു നമുക്കായ്. നമ്മള്‍ നേരമെത്തും മുന്നേ മരിച്ചു മണ്ണടിയുന്നു ഒപ്പം കുടുംബത്തെയും കുഴിവക്കില്‍ ഇരുത്തുന്നു ..ചിന്തിക്കുക
വട കഴിച്ചു വടിയാവണോ ???
വട കഴിക്കാതെ വടിപിടിച്ച് വിട പറയണോ ??? എന്നാൽ തട്ടുകടകൾ പെരുകി കൊണ്ടിരിക്കുമ്പോഴും അധികാരികൾ കണ്ണടച്ചിരിക്കുന്നു. കേരളത്തിലെ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഉണർന്നു പ്രവർത്തിച്ചാൽ കേരള ജനതയെ ഒരു വൻ ദുരന്തത്തിൽ നിന്നു ഒരു പരിധി വരെ രക്ഷിക്കാം. എന്നാൽ ലൈസൻസ് ഫീസ് മാത്രം ഈടാക്കാൻ മാത്രമായി ഒരു ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ്. ....:പൊതു നിരത്തുകളിൽ കൂണുപോലെ വളർന്ന അന്യസംസ്‌ഥാന തട്ടുകടകളിലെ വൃത്തിഹീനമായ ആഹാരം കഴിച്ചു മരിക്കണോ. അധികാരികൾ ഉണരട്ടെ. നമ്മൾക്ക് പ്രാർത്ഥിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.