മുഖസൗന്ദര്യത്തിനു വേണ്ടി പല വഴികള്‍ പരിക്ഷിച്ചു മടുത്തെങ്കില്‍ ഇനി ചില എളുപ്പവഴികൾ നോക്കാം. കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ഒരുപാട് ഗുണങ്ങളുണ്ട് നെല്ലിക്കയ്ക്ക്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇരുമ്പ് കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ ധാരാളമുണ്ട്. ഇവയെല്ലാം ഏറെ ആരോഗ്യകരമാണ്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും നെല്ലിക്ക നല്ലതാണ്. വെയിലേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന കരിവാളിപ്പിന് ഉത്തമമായ പരിഹാരമാണ് നെല്ലിക്ക.നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മ കാന്തിയേകാന്‍ സഹായിക്കുന്നു. നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.