ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയോടു എതിരില്ലാത്ത മുന്ന് ഗോളിനു തോറ്റ ലിവർപൂൾ തിരിച്ചടിക്കാൻ ഇന്നിറങ്ങും. സ്വന്തം മൈതാനത്തു നാളെ രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ കാണികളുടെ പിന്തുണ ലിവർപൂളിന് അനുകൂല ഘടകമാണ്.പരിക്കേറ്റ സൂപ്പർതാരങ്ങളായ ഫിർമിനോ, സല എന്നിവരുടെ അഭാവം ലിവർപൂളിന് തലവേദനയാവും.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കീരിടത്തിനുവേണ്ടി കടുത്ത മത്സരം നടക്കുമ്പോഴും ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിൽ തിരിച്ചെത്താൻ കഴിയാത്തത് ലിവർപൂൾ ആരാധകരെ നിരാശയിലാക്കുന്നു.
അതെ സമയം ലാലിഗയിൽ അവസാന മത്സരം തോറ്റാണ് ബാർസ രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്.സൂപ്പർ താരങ്ങൾക്കു വിശ്രമം നൽകിയ മത്സരത്തിൽ 2 ഗോളിനാണ് പരാജയം ഏറ്റുവാങ്ങിയത്.
സുവാരസ്, മെസ്സി എന്നിവരുടെ മികച്ച ഫോമും കുലുങ്ങാത്ത പ്രേധിരോധവും ബാഴ്സയുടെ ആൽമവിശ്വാസം കൂട്ടുന്നു. ഗോൾ മുഖത്തു മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന ടെസ്റ്റ് റ്റെഗനും ആദ്യ പാദത്തിലെ മൂന്ന് ഗോളുകളും ബാഴ്സയുടെ ആരധകർക്ക് ശുഭസൂചനയാണ്.
ബാഴ്സയ്ക്കെതിരെ സ്വന്തം മൈതാനത്ത് നാല് ഗോളുകൾ തിരിച്ചടിച്ചു ഫൈനൽ പ്രവേശനം നേടാനാവും എന്ന പ്രതീക്ഷയിലാണ് ക്ളോപിന്റെ ലിവർപൂൾ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.