തിരു: വൈക്കത്തപ്പന്റെ അകമ്പടിപ്പോലീസ്. കേരള പോലീസ്

വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ക്ഷേത്രോത്സവങ്ങൾക്കും കുംഭാഷ്ട്ടമിക്കും സായുധ സേനാ പോലീസുകാർ നിർബന്ധമാണ്. പണ്ട് നമ്പൂതിരി ഇല്ലക്കാർ തമ്മിൽ വഴക്കുണ്ടായിരുന്ന സാഹചര്യം ഉണ്ടായിരുന്നു... അതിൽ ഒരു കൂട്ടരാവണം എഴുന്നെള്ളിനിന്നിരുന്ന ആനയുടെ തുമ്പിക്കൈ വെട്ടിയത്രേ. അതിനു ശേഷമാണ്. ഇവിടെ എഴുന്നെള്ളത്തിന് മുൻപിൽ സായുധ സേനകൾ ഇരുവശങ്ങളിലും അകമ്പടി സേവിച്ചു തുടങ്ങിയത്... ഒരിക്കൽ ഒരു കുംഭാഷ്ടമി നാൾ ഉദയനാപുരത്തപ്പനെ പുറത്തേക്ക് എഴുന്നെള്ളിക്കുന്നതിന് ഒരു ഗജരാജനെത്തി. ആ ആന ഉദയനാപുരത്തപ്പന്റെ സുവർണ്ണ ബിംബം ശിരസ്സിലേറ്റിയതു മുതൽ മുന്നോട്ട് നീങ്ങാൻ വിസമ്മതിക്കുന്നു. പാപ്പാൻ മർദ്ദിക്കുകയും കൊമ്പേൽ പിടിച്ചു വലിക്കുകയും പരാക്രമം കാട്ടുകയും എല്ലാം ചെയ്തു നോക്കി. എന്ത്‌ സംഭവിച്ചിട്ടും ആന അനങ്ങിയില്ല. അപ്പോൾ എന്താണ് സംഭവം.എല്ലാരും സംശയിച്ചു എന്താണ് പറ്റിയത്. അപ്പോൾ പോലീസുകാർ ആരും വന്നിട്ടില്ല. കോട്ടയത്ത് എവിടേയോ തീ പിടുത്തം ഉണ്ടായതിനാൽ എല്ലാവരും അവിടെയാണ്. വൈക്കം സ്റ്റേഷനിൽ ആരും ഇല്ലായിരുന്നു. അമ്പലത്തിൽ നിന്നും വലിയ ഉദ്യോഗസ്ഥരെ വിളിച്ചു വിവരം പറഞ്ഞു. ആന  
നടക്കാൻ വിസമ്മതിക്കുന്നു ഉദയനാപുരത്ത്. കുറച്ചു പോലീസു കാരെ എങ്കിലും അയക്കണം.വൈക്കത്തും വേണം. അവർ ലീവിൽ നിന്ന ഉദ്യോഗസ്ഥരെയോ മറ്റോ അത്യാവശ്യ കാര്യമാണ് എന്ന് പറഞ്ഞ് അയച്ചതിൽ പിന്നെയാണ്‌ എഴുന്നെള്ളത്ത് ഇരു ക്ഷേത്രങ്ങളിലും നടന്നത്. ഇതാണ് സായുധ സേനക്ക് വൈക്കം ഉദയനാപുരം എഴുന്നെള്ളത്തുകളിൽ ഉള്ള പ്രാധാന്യം..
കടപ്പാട് - ജയദേവ് ആർ നായർ


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click