​​സിഎസ്‌ഐആർ – യുജിസി നെറ്റ്: അപേക്ഷ ഒക്ടോബർ 9 വരെ



സയൻസ് വിഷയങ്ങളിലെ അധ്യാപക (ലക്‌ചറർ / അസി. പ്രഫസർ) ജോലിക്കും ജൂനിയർ റിസർച് ഫെലോഷിപ്പോടെയുള്ള (ജെആർഎഫ്) ഗവേഷണത്തിനും അർഹത ലഭിക്കുന്നതിന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ചേർന്നു നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിൽ (ജോയിന്റ് സിഎസ്‌ഐആർ – യുജിസി നെറ്റ്) യോഗ്യത തെളിയിക്കേണ്ടതുണ്ട്. പരീക്ഷ നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസി. 

പിഎച്ച്ഡി ഗവേഷണത്തിനുള്ള​​ ജെആർഎഫിന് ആദ്യ 2 വർഷം 31,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും 20,000 രൂപ വാർഷിക ഗ്രാന്റുമുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ സീന‌ിയർ ഫെലോ ആയി 35,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഈ നിരക്കുകൾ വർധിപ്പിച്ചേക്കും.

കെമിക്കൽ / എർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷ്യൻ, & പ്ലാനറ്ററി / ലൈഫ് / മാത്തമാറ്റിക്കൽ / ഫിസിക്കൽ സയൻസസ് ശാഖകളിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബർ 15നു രാവിലെയും ഉച്ചകഴിഞ്ഞുമായി 2 സെഷനുകളിൽ നടത്തും. www.csirnet.nta.nic.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളും സിലബസും ഓൺലൈൻ അപേക്ഷാ സൗകര്യവുമുണ്ട്.

 *യോഗ്യത:* എംഎസ്‌സി / 4 വർഷ ബിഎസ്, ബിടെക്, ബിഫാം, എംബിബിഎസ്, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ് അഥവാ തുല്യപരീക്ഷ 55% എങ്കിലും മാർക്കോടെ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50%.

 *പ്രായം:* ജെആർഎഫിന് 2019 ജൂലൈ ഒന്നിന് 28 വയസ്സ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും 33 വരെയാകാം. പിന്നാക്ക, വിഭാഗക്കാർക്ക് 31. അധ്യാപകജോലിക്കു പ്രായപരിധിയില്ല

പരീക്ഷാ ശൈലി: ഒറ്റ ഒബ്‌ജക്‌ടീവ് പേപ്പർ മാത്രമുള്ള 3 മണിക്കൂർ പരീക്ഷ. ഓരോ ചോദ്യത്തിനും നേർക്കുള്ള 4 ഉത്തരങ്ങളിൽനിന്നു ശരി കണ്ടെത്തണം. തെറ്റിയാൽ മാർക്ക് കുറയ്‌ക്കും.

ചോദ്യക്കടലാസിന് 3 ഭാഗങ്ങൾ: 1. അഭിരുചി പരിശോധിക്കുന്ന ഈ ഭാഗം എല്ലാ ശാഖകൾക്കും പൊതുവാണ്. യുക്‌തിചിന്തയോ ചിത്രങ്ങളോ സംഖ്യകളോ വിശകലനമോ അടങ്ങുന്ന പ്രശ്‌നങ്ങളുണ്ടാകും. 2. ബന്ധപ്പെട്ട വിഷയത്തിൽ സിലബസ് ആധാരമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 
3. അപഗ്രഥ നാത്മകമായ മൂല്യമേറിയ ചോദ്യങ്ങൾ. ശാസ്‌ത്രസങ്കൽപനങ്ങളും (കൺസെപ്‌റ്റ്‌സ്) അവയുടെ പ്രയോഗവും സംബന്ധിച്ച ധാരണകൾ വിലയിരുത്തും. സയൻസിലെ പ്രശ്‌നനിർധാരണശേഷിയും പരിശോധിക്കും.

മൊത്തം ചോദ്യങ്ങളും ഓരോ ചോദ്യത്തിനുമുള്ള മാർക്കും പല പേപ്പറുകളിൽ പല തരത്തിലാണ്. സാ‌ധാരണ പരീക്ഷകളില്ലാത്ത വിധം, ഉത്തരം അടയാളപ്പെടുത്തേണ്ടതിനെക്കാൾ കൂടുതൽ ചോദ്യങ്ങൾ തന്നിരിക്കും. കെമിക്കൽ സയൻസസ് പേപ്പറിൽ, തന്നിട്ടുള്ള 120 ചോദ്യങ്ങളിൽ പരമാവധി 75 ചോദ്യങ്ങൾക്കേ ഉത്തരം നൽകാവൂ. 75ലേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ആദ്യത്തെ 75 ഉത്തരങ്ങൾ മാത്രം പരിഗണിക്കും. എർത്ത്, ലൈഫ്, മാത്തമാറ്റിക്കൽ, ഫിസിക്കൽ എന്നീ പേപ്പറുകളിൽ തരുന്നതും ഉത്തരം നൽകേണ്ടതുമായ ചോദ്യങ്ങൾ യഥാക്രമം 150/75, 145/75, 120/60, 75/55 എന്നിങ്ങനെ. കേരളത്തിലെ 13 ഉൾപ്പെടെ 224 പരീക്ഷാ കേന്ദ്രങ്ങൾ.

 *അപേക്ഷ:* ഒക്ടോബർ 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 1000 രൂപ. ക്രീമിലെയറിൽപെടാത്ത പിന്നാക്ക വിഭാഗക്കാർക്ക് 500, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250. ജിഎസ്ടി പുറമേ. കാർഡ് / നെറ്റ് ബാങ്കിങ് വഴി ഒക്ടോബർ 10 വരെ തുക അടയ്ക്കാം. നിർദിഷ്ടരേഖകളും ഫോട്ടോയും തയാറാക്കി വച്ചിട്ട് അപേക്ഷിക്കാൻ വെബ്‌സൈറ്റിൽ കയറാം.
 *നവംബർ 9 മുതൽ അഡ്മിറ്റ് കാർഡ് സൈറ്റിൽ നിന്നെടുക്കാം.* *ഡിസംബർ 31നു പരീക്ഷാഫലം.* 
 2 വർഷക്കാലം ഗവേഷണ ഫെലോഷിപ്പിന് അർഹത നിലനിൽക്കും. സംശയപരിഹാരത്തിന് ഇ–മെയിൽ: csirnet@nta.ac.in


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click