വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധന നടത്തുവാനും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുവാനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ Electoral Verification programme (EVP) നടത്തുന്നു.
വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധന നടത്തുവാനും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുവാനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ Electoral Verification programme (EVP) നടത്തുന്നു.
ഇതിന്റെ ഭാഗമായി എല്ലാവരും 15.10.2019 ന് മുൻപായി
nvsp.in എന്ന വെബ്സൈറ്റിലൂടെയോ Voter helpline app ഉപയോഗിച്ചോ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ update ചെയ്യേണ്ടതാണ്.
കൂടാതെ ഈ പ്രോഗ്രാം സംബന്ധിച്ചു മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതാണ്.
1.
nvsp.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
2. Electoral Verification programme (EVP) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ഒരു user account രജിസ്റ്റർ ചെയ്യുക. അതിനായി Mobile number നൽകി അതിൽ ലഭിക്കുന്ന OTP നൽകുക. ശേഷം തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകുക.
4. അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. EVP link ക്ലിക്ക്.
5. Click - Verify Self Details > view details.
6. ഫോട്ടോ ഉൾപ്പെടെ പട്ടികയിലെ എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നതാണ്. തെറ്റില്ലെങ്കിൽ Is information displayed above is correct എന്നതിൽ ക്ലിക്ക് ചെയ്തു list ചെയ്യുന്ന ഏതെങ്കിലും ഒരു രേഖ upload ചെയ്യുക.
7. തിരുത്തലുകൾ ആവശ്യമെങ്കിൽ information displayed needs correction എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫീൽഡ് സെലക്ട് ചെയ്ത് ശരിയായ വിവരങ്ങൾ നൽകി രേഖ അപ്‌ലോഡ് ചെയ്യുക.
8. ശേഷം കുടുംബത്തിലെ മറ്റു അംഗങ്ങളുടെയും വിവരങ്ങൾ വെരിഫിക്കേഷൻ നടത്താവുന്നതാണ്.
9. Family Listing & Authentication സെലക്ട് ചെയ്ത് അതിൽ family listing ക്ലിക്ക് ചെയ്യുക. ശേഷം Self details family member ആയി add ചെയ്യാം.
10. മറ്റംഗങ്ങളുടെയും EPIC number നൽകി family member ആയി add ചെയ്യുക.
11. താമസം മാറിയവരോ മരണപ്പെട്ടവരോ ഉണ്ടെങ്കിൽ പ്രസ്തുത വിവരവും രേഖപ്പെടുത്തു വാൻ ഓപ്ഷൻ ലഭ്യമാണ്.
12. Family verification ലിങ്കിൽപ്പോയി ഓരോ അംഗങ്ങളുടെയും വെരിഫിക്കേഷൻ നടത്തുക.
13. വെരിഫിക്കേഷൻ നടത്തുമ്പോൾ ഭിന്നശേഷിക്കാരായവരുടെ (PwD) വിവരങ്ങളും നൽകാവുന്നതാണ്.
14. Unenrolled members ലിങ്കിലൂടെ 16 വയസ്സിൽ കൂടുതലുള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ ഡീറ്റെയിൽസ് നൽകാവുന്നതാണ്.
15. Polling station feedback ക്ലിക് ചെയ്ത് ബൂത്ത് സംബന്ധിച്ച ഫീഡ്ബാക്ക് നൽകാവുന്നതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.