ഐ.പി.എലിന്റെ 12ആം കീരിടത്തിനുവേണ്ടി ഫൈനലിൽ ഏറ്റുമുട്ടാണ് ഒരുങ്ങി 'തല' ധോണി നയിക്കുന്ന ചെന്നൈ സൂപ്പർകിങ്‌സും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിതിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസും.
ഇന്ന് വൈകീട്ട് 7:30 ന് ഹൈദ്രബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ ക്വാളിഫൈറിൽ ചെന്നൈ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയവരാണ് മുംബൈ. അതേസമയം വീണുകിട്ടിയ രണ്ടാം അവസരം നന്നായി മുതലാക്കി ഡൽഹിക്കെതിരെ ആധികാരികമായി വിജയിച്ചാണ് ചെന്നൈ ഫൈനലിൽ എത്തുന്നത്. നിലവിൽ ഇരു ടീമുകൾക്കും മൂന്ന് കീരിടങ്ങളാണുള്ളത്. മത്സരം വിജയിക്കുന്ന ടീമിന് മറ്റൊരു റെക്കോർഡ് കൂടി നേടാനാവും, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് കീരിടങ്ങൾ സ്വന്തമാകുന്ന ടീം എന്ന നേട്ടം.
ഐപിഎലിൽ നൂറു വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്നിറങ്ങുക. ചെന്നൈക്കു എതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും മുബൈ വിജയിച്ചിരുന്നു. ഈ സീസണിൽ ആദ്യം പ്ലേ ഓഫിൽ സ്ഥാനം പിടിച്ചത് ചെന്നൈ ആയിരുന്നു.
2013-ൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈകൊപ്പം നിന്നു.ഐപിഎലിൽ നിന്നും രണ്ടു വർഷം വിലക്കു നേരിട്ട ചെന്നൈ, കഴിഞ്ഞ വർഷം തന്നെ കീരീടം ചൂടിയാണ് തിരിച്ചുവരവ് നടത്തിയത്.. ഈ വർഷവും കൂടി വിജയിച്ചാൽ തുടർച്ചയായ രണ്ടാം വർഷവും ചെന്നൈക്ക് കീരീടം സ്വന്തമാക്കാം.
.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.