" മൃഗമനുഷ്യൻ ''

മനുഷ്യന്റെ  ക്രൂരതക്കിരയായി സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയായിരുന്നു. തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറയിലെ വെള്ളിയാറിൽ. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തിൽ തുമ്പിയും വായും മുക്കി നിൽക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ്വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.

ഈ ക്രൂരതയെ ആസ്പദമാക്കി വി.പി ശ്രീകാന്ത് നായർ രചിച്ച കവിതയാണ് മൃഗമനുഷ്യൻ 

കവിത


" മൃഗമനുഷ്യൻ  ''

"കാതടപ്പിക്കുമൊരു വിസ്ഫോടനം..
ശിരസ്സുപിള൪ത്തിയൊരിടിമിന്നലായ്...
നാസികാഗ്രത്തിൽകടലിരമ്പീ 
നിണം ജിഹ്വാത൯ ആ൪ത്തിയടക്കി...
കുഞ്ചരം തളർന്നു തരിച്ചുനിന്നു
സ്പന്ദനം നിലയ്ക്കാതെ പിടിച്ചു നിന്നു
ള്ളളിൽ  പിടയ്ക്കുന്ന കുഞ്ഞുജീവൻ 
മെല്ലെ 
ചലനം നിലയ്ക്കുന്നതവളറിഞ്ഞൂ
ഇത്തിരി മധുരമാ കുഞ്ഞിനേകാൻ അവസാനമായ് ശ്രമിച്ചു നോക്കി
ഉമീ നീരു പോലും തിളച്ചുവറ്റി
യെന്നറിഞ്ഞവൾ ഉറക്കേ കരഞ്ഞു പോയി
എന്തിനീ ജീവൻ ബാക്കിയായി 
ഉള്ളിലാകെ നീറി എരിയുന്നു 
വായിൽ പുകയും വൃണങ്ങളിൽ നിന്നും മാംസം കരിഞ്ഞ മണം വരുന്നു
ഇനിയി മുറിവുകൾ പുഴുക്കൾ നിറഞ്ഞ്
ജീവനോടെന്നേ തിന്നു തീർക്കും
ഈച്ചകളും പല കിളികളും ചേർന്ന് 
കണ്ണുകൾ ചൂഴ്ന്നു പകുത്തെടുക്കും
പല മൃഗങ്ങൾ പല ഭാഗങ്ങളേ 
കൂർത്ത നഖങ്ങളാൽ പൊളിച്ചു തിന്നും
ജീവനോടെ ഞാൻ പിടയുമെങ്കിലും നീയതു കണ്ടും രസിച്ചു നില്ക്കും
മനുഷ്യാ ഞാൻ നിന്നെ വിശ്വസിച്ചു
നീ തന്ന കൈതചക്ക തിന്നൂ
ക്രൂരതയിത്രയും ക്രൂരമാണോ 
നിൻ മുഖമാലതു നീ മറയ്ക്കും
ആമുഖത്തും ഒരുനാൾ ഭയം നിറയും 
ശാപങ്ങൽ നിന്നെ തേടിയെത്തും
നിൻ്റെയീ പാപങ്ങൾ നിൻ്റെ മുന്നിൽ കോലങ്ങൾ കെട്ടി അലറിയാടും.
പേടിയാലന്നു നീ വിറച്ചു പോകും
നിൻ്റെ ശ്വാസവും നിലച്ചുപോകും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click