എം സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം ഒരു സാധാരണ പുസ്തകമല്ല
എം സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം
ഒരു സാധാരണ പുസ്തകമല്ല........
ഒറ്റയിരുപ്പിൽ ഞാൻ വായിച്ചു തീർത്തു.
സ്വരാജിന്റെ ഹൃദയവിശാലതയുടെ ആഴം അനുഭവിപ്പിക്കുന്ന ഒന്നാം തരം രചന. ഈ പുസ്തകം പൂക്കളെക്കുറിച്ചു കാവ്യഭാഷയിൽ കടഞ്ഞെടുത്ത ഒരു കൃതിയാണ്.
പൂക്കളുടെ സസ്സ്യശാസ്ത്രപരമായ വിവരണം പുസ്തകത്തിലുണ്ട് എന്നാൽ അതു മാത്രമല്ല പൂക്കളുടെ പുസ്തകം. പൂക്കളുടെ വൈവിധ്യമാർന്ന തീഷ്ണ സൗമ്യ ഭാവരൂപങ്ങൾ വെളിവാക്കുന്ന പുസ്തകം, മനുഷ്യൻ ഈ ഭൂമുഖത്ത് വരുന്നതിനു മുൻപുള്ള പൂക്കളുടെ ചരിത്രം, ചരിത്രപരമായി തന്നെ പൂക്കൾ സമൂഹത്തെ സ്വാധീനിച്ചതിന്റ അടയാളങ്ങൾ, വിപ്ലവങ്ങളെ നയിച്ച പൂക്കൾ,
ഫാസിസത്തിനെതിരെ പൊരുതി മരിച്ച പൂക്കൾ , ചുമ്പിച്ചപ്പോൾ ചുവന്ന പൂക്കൾ,
ദൈവത്തിന്റെ സ്വന്തം പൂക്കൾ,
പ്രണയത്തിന്റെ പ്രകാശം പരത്തുന്ന പൂക്കൾ.... ഇങ്ങനെയെല്ലാം
നിരവധി തലങ്ങളിലുള്ള പൂക്കളുടെ പുരാവൃത്തം രേഖപ്പെടുത്തുന്ന കവിയും ചരിത്രകാരനുമാണ് ഈ പുസ്തക രചനയിൽ എം സ്വരാജ്.
വിവിധ ചരിത്രഘട്ടങ്ങളിൽ പൂക്കൾ സമൂഹത്തെയും വ്യെക്തികളെയും രാഷ്ട്രീയത്തെയും സ്വാധീനിച്ചതിന്റെ നല്ല സൂചനകളും ഈ പുസ്തകം നമുക്ക് തരുന്നു. പി എച് ഡി ക്കു വേണ്ടി സമർപ്പിക്കുവാൻ പോലും കഴിയുന്ന ഒന്നാം തരം തിസീസ് കൂടിയാണ് കാവ്യാഭാഷ തുളുമ്പുന്ന ഈ പുസ്തകം.
പൂക്കളും മരങ്ങളും മനുഷ്യരും മാത്രമല്ല തനിക്കു ചുറ്റുമുള്ളതെല്ലാം തന്നെക്കാൾ വലുതും വിലയേറിയതുമാണന്നു കരുതുന്ന വലിയ ചിന്തയുള്ള, വിനയവും, വിവരവുമുള്ള സ്വരാജ് തന്നെ ആയിരിക്കണം തുടർന്നും തൃപ്പൂണിത്തുറയുടെ
എം എൽ എ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.