​അൺ എയിഡഡ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി ദുരിതാശ്വാസഫണ്ട് കൈമാറി

കേരളത്തിലെ ​​അൺ എയിഡഡ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി ദുരിതാശ്വാസഫണ്ട് കണ്ടെത്താൻ തെരുവോര ചിത്രരചന നടത്തി പ്രദർശനവും വില്പനയും ഒരുക്കി സമാഹരിച്ച തുക കേരള ലളിതകലാ അക്കാദമിക്ക് കൈമാറി.നൂറ് രൂപ മുതൽ അയ്യായിരം രൂപക്ക് വരെ ചിത്രങ്ങൾ വിറ്റ് കിട്ടിയ ഇരുപത്തി അയ്യായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ലളിതകലാ അക്കാദമി വഴി കൈമാറിയത്. ടീച്ച് ആർട്ട് കൊച്ചി കോഡിനേറ്റർ ആർ.കെ ചന്ദ്രബാബു അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്യൻ ചന്ദ്രൻ എന്നിവർക്ക് ദർബാർ ഹാളിൽ കൂടിയ യോഗത്തിൽ കൈമാറി. ചിത്രകാരൻമ്മാരായ ഒണിക്സ് പൗലോസ്, സാറാ ഹുസൈൻ, തോമസ് കുരിശിങ്കൽ രജ്ഞിത് ലാൽ, എം.പി മനോജ് എന്നിവർ പ്രസംഗിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click