പട'യൊരുക്കി കുഞ്ചാക്കോയും വിനായകനും ജോജുവും പിന്നെ ദിലീഷ് പോത്തനും; ചിത്രം ഉടൻ
പട'യൊരുക്കി കുഞ്ചാക്കോയും വിനായകനും ജോജുവും പിന്നെ ദിലീഷ് പോത്തനും; ചിത്രം ഉടൻ
വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, കുഞ്ചാക്കോ ബോബന്‍ എന്നി മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. കെ എം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പട. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതിരിക്കുകയും ചെയ്ത ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഈ വിശേഷം ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിൽ വിരിയുന്ന അത്ഭുതമെന്തായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.