മാർഗംകളിക്കാരനായി മോഹൻലാൽ; ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളും നേരത്തെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഒരു കണ്ണിറുക്കി പിടിച്ച് നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരിൽ ഏറെ കൗതുകമുണർത്തിയ ചിത്രത്തിൽ രാധിക ശരത് കുമാറിനെയും കാണുന്നുണ്ട്. താരം തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.