ഇനി ബസ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം ലംഘിച്ചാല്‍ 1000 രൂപ പിഴ
ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കി. യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194- എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ.
ബസില്‍ നില്‍ക്കുന്നവര്‍ അധികമായാലും പിഴ ഈടാക്കും. യാത്രക്കാരെ അധികം കയറ്റിയാല്‍ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എന്നാലും യാത്ര തുടരാന്‍ അനുവദിക്കില്ല.
ബസുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ആര്‍ സി ബുക്കിന്റെ ഉടമ ആയിരം രൂപ അടയ്ക്കണം. ഒരു സീറ്റിനു ബെല്‍റ്റ് ഇല്ലെങ്കിലും എല്ലാ സീറ്റിനും ബെല്‍റ്റ് ഇല്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ ഈടാക്കുക.
പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റോ കുട്ടികള്‍ക്കു വേണ്ടിയുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലെങ്കിലും ഇതേ തുക അടയ്ക്കണം. സീറ്റ് ബെല്‍റ്റ് ലംഘിച്ചാല്‍ പിഴ കര്‍ശനമാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ബസുകളും സ്‌കൂള്‍ ബസുകളും ആ പട്ടികയില്‍ ഉള്‍പ്പെടും.
ബസില്‍ നില്‍ക്കുന്നവര്‍ അധികമായാലും പിഴ ഈടാക്കും. ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയില്‍നിന്ന് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ സീറ്റുകള്‍ കുറച്ചശേഷം ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാന്‍ അനുവദിക്കുക. സീറ്റൊന്നിന് 600 രൂപയും നില്‍ക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് പെര്‍മിറ്റ് ഇനത്തില്‍ ഈടാക്കുക. യാത്രക്കാരെ അധികം കയറ്റിയാല്‍ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എന്നാലും യാത്ര തുടരാന്‍ അനുവദിക്കില്ല. യാത്രക്കാരെ അവിടെ ഇറക്കി ബസ് കസ്റ്റഡിയിലെടുക്കണം. യാത്രക്കാര്‍ക്ക് തുടര്‍യാത്രയ്ക്കുള്ള അവസരം ഒരുക്കിയ ശേഷം മാത്രമേ കസ്റ്റഡിയിലെടുക്കാവൂ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.