മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികൾ ജനുവരിയിൽ തുടങ്ങും.
പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പംതന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള
ജാതി സർട്ടിഫിക്കറ്റ്
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്
വരുമാന സർട്ടിഫിക്കറ്റ്
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കൂ.
അതിനാൽ റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കണം.
ഓൺലൈൻ അപേക്ഷയുടെയോ സർട്ടിഫിക്കറ്റുകളുടെയോ ഒറിജിനൽ/പ്രിന്റൗട്ട് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.
എൻ.ആർ.ഐ., ന്യൂനപക്ഷ വിഭാഗം അപേക്ഷകർക്ക് ജനുവരിയിൽ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന സമയത്തുതന്നെ നിശ്ചിത രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.*
റവന്യൂ അധികാരികളിൽനിന്നുള്ള ഇ-ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതാണ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.