ലാലേട്ടന് ബർത്ത്ഡേ സമ്മാനമായി ഒരുകവിത

ഫിസിക്സ് (Physics) എന്ന ഇംഗ്ലീഷ് പദം വന്നത് പ്രകൃതി എന്നർത്ഥമുള്ള φύσις (phúsis) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. ഇവിടെ ലാലേട്ടൻ്റെ കട്ട ഫാനായ ഭൗതികശാസ്ത്രം അദ്ധ്യാപകനും കവിയുമായ വി.പി ശ്രീകാന്ത് നായർക്കു പ്രകൃതിയോട് ഒടുങ്ങാത്ത അഭിനിവേശമാണ്.  ഇദ്ദേഹം മഞ്ചേരി എളങ്കൂർ പി.എം.എസ്.എ.ഹയർ സെക്കണ്ടറി  സ്കൂളിലെ ഭൗതികശാസ്ത്രം അധ്യാപകനാണ്. ഇതിനോടകം തന്നെ കൊറോണയുമായി ബന്ധപ്പെട്ടുംമറ്റും  അനേകം കവിതകളും ചൊൽക്കാഴ്ചകളും  പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ലാലേട്ടൻറെ അറുപതാം ജന്മദിനമായ ഇന്ന് അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനമായി ഒരു കവിത എഴിതിയിരിക്കുകയാണ് അദ്ദേഹം 

കവിത

"സ്വന്തം ലാലേട്ടൻ "

"വെള്ളിത്തിരയ്ക്കു ജീവനേകാൻ
 സർവ്വം സമർപ്പിച്ച ജന്മമല്ലേ
ചിന്തകൾ വെട്ടിത്തുറന്നു പറയുവാൻ
 ചങ്കുറപ്പുള്ളൊരു
ലാലേട്ടൻ

വത്സലരാകും അമ്മമാരെയെന്നും
 ചേർത്തു പിടിച്ചതു കാണുമ്പോൾ
അമ്മതൻ ലാലുവായ്
 മാറുവാനാഗ്രഹം നമ്മിൽ
 നിറയ്ക്കുമീ ലാലേട്ടൻ 

സ്നേഹനിധിയാം പ്രിയതമക്കെന്നും
 തണലായിരിപ്പതു കാണുമ്പോൾ
പ്രണയം മണക്കുന്ന
 പ്രിയതമനാകുവാൻ
കാട്ടിത്തരുന്നൂ ലാലേട്ടൻ

അഭിനയമില്ലാത്തൊരച്ഛനായി
 മക്കൾക്കു സ്വതന്ത്ര്യ മേകുമ്പോൾ 
താരങ്ങളാകുവനല്ല
 നല്ലമനുഷ്യരാവാൻ ചൊല്ലിലാലേട്ടൻ

നടനാത്ഭുതങ്ങളാം താരകങ്ങൾ 
രണ്ടുമൊരു മനസ്സായിങ്ങു വാഴുമ്പോൾ
 സഹോദരബന്ധമായ് 
സൗഹൃദത്തിനർത്ഥം  നെഞ്ചിൽ
 എഴുതുന്നു ലാലേട്ടൻ

ജീവൻ്റെ ജീവനാം കൂട്ടുകാരെ ചേർത്തു 
പിടിയ്ക്കുന്നുവെന്നുമെന്നും 
കാലിടറാതെ മുന്നേറുവാനായ്
 എന്തിനും തുണയായി ലാലേട്ടൻ

കൂടെ നടിയ്ക്കുവോർക്കത്ഭുതമായ്
 വിരലുകൾ പോലും കഥ പറയും
അഭിനയമില്ലാതലിഞ്ഞു ചേരും
 വിസ്മയ കാഴ്ച്ചയായ് ലാലേട്ടൻ

പകയോ പുച്ഛമോ ആരോടുമില്ലാതെ
 പുഞ്ചിരിയ്ക്കുന്ന മുഖവുമായി
മനസ്സിലേയ്ക്കാഴ്ന്നിറങ്ങുന്നു 
അവിടെ സ്വന്തമാക്കുന്നു ലാലേട്ടൻ
നമ്മുടെ സ്വന്തം ലാലേട്ടൻ."


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click