ചെന്നൈ സൂപ്പർ കിങ്‌സിനെ എറിഞ്ഞു വീഴ്ത്തി മുംബൈ

തലയല്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സിനെ 46 റൺസിന്‌ തോൽപിച്ച് മുംബൈ പ്ലേ ഓഫ്‌ സാദ്ധ്യതകൾ ഉറപ്പിച്ചു. മുംബൈ ഉയർത്തിയ 155 റൺസ് പിന്തുടർന്ന ചെന്നൈ,  109 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. നാല് വിക്കറ്റ്‌ വീഴ്‌ത്തിയ മലിംഗയുടെ തകർപ്പൻ ബോളിംഗാണ് ചെന്നൈയെ തകർത്തത്. 

ടോസ് നേടിയ ചെന്നൈ,  ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.തുടക്കത്തിൽ തന്നെ ഓപ്പണർ ഡി കോക്ക്നെ നഷ്ടമായ മുംബൈ പിന്നീട് കരുതലോടെയാണ് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമയും എവിൻ ലൂവിസും മികച്ച കുട്ടുകെട്ടുണ്ടാക്കി. 
48 പന്തുകൾ നേരിട്ട രോഹിത് ശർമ 9 ബൗണ്ടറികൾ ഉൾപ്പടെ 67 റൺസ് സ്വന്തമാക്കി.മുംബൈക്ക്  വേണ്ടി ലൂവിസ്‌ 32 റൺസ് നേടിയപ്പോൾ, അവസാന ഓവറുകളിലിൽ ഒന്നിച്ച പോളാർഡ്നും ഹർദിക് പാണ്ഡ്യാക്കും റൺറേറ്റ് ഉയർത്താൻ  കഴിഞ്ഞില്ല. 
ചെന്നൈക്ക് വേണ്ടി സാന്റ്നർ 2 വിക്കറ്റ്‌ വീഴ്ത്തി. 

155 റൺസ് എന്ന ചെറിയ സ്കോർ പിന്തുടർന്ന ചെന്നൈ ബാറ്റിംഗ് നിര തുടക്കത്തിൽ തന്നെ തകർന്നു. കഴിഞ്ഞ കളിയിലെ ഹീറോ ഷൈൻ വാട്സനെ ആദ്യ ഓവറിൽ തന്നെ മലിംഗ പുറത്താക്കി.പിന്നീട് എത്തിയ ചെന്നൈ ബാറ്റസ്മാൻമാർ നിരനിരയായി കൂടാരം കയറി.38 റൺസ് എടുത്ത മുരളി വിജയ് മാത്രമാണ് അല്പമെങ്കിലും ചെറുത്ത് നിന്നത്. അവസാന ഓവറുകളിൽ ബ്രാവോയും സാന്റ്നറും പൊരുതിയെങ്കിലും മുംബൈയുടെ മികച്ച ബോളിങ്ങിൽ ചെന്നൈ ഇന്നിങ്‌സ് 109 റൺസിൽ അവസാനിച്ചു. മുംബൈക്ക് വേണ്ടി മലിംഗ നാലും ക്രുനാൽ, ബുംറ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതവും വീഴ്ത്തി. 
ധോണിക്ക് പകരം സുരേഷ് റൈനയാണ് ചെന്നൈയെ നയിച്ചത്. 
സീസണിൽ മുബൈക്കെതിരെ രണ്ടു മത്സരങ്ങളിലും ചെന്നൈ തോൽവി വഴങ്ങി. 
ജയത്തോടെ 14 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

ഐ പി എലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് 8ന് ജയ്‌പ്പൂരിൽവെച്ചാണ്  മത്സരം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click