കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കൽ 23 വരെ

​​കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കൽ 23 വരെ

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയും (ആയുഷ്മാൻ ഭാരത്) സംയോജിപ്പിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സെപ്റ്റംബർ 23 വരെ മാത്രം
അർഹതയുള്ളവർ  സമയപരിധിക്കുള്ളിൽ നിർബന്ധമായും നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കണം.
സംസ്ഥാനത്ത് 41 ലക്ഷം കുടുംബങ്ങളാണ് ഇതിനോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം പുതുക്കി യിരിക്കുന്നത്. അർഹതയുള്ളവരിൽ രണ്ടുലക്ഷത്തോളം കുടും​​ബങ്ങളും ഇനിയും പദ്ധതിയിൽ ചേരാനുള്ളത് .

 *കാർഡ് പുതുക്കൽ ഒരിക്കൽമാത്രം*

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേരുന്നതിനുള്ള കാർഡ് പുതുക്കൽ ഒറ്റത്തവണ മാത്രമാണ് ഉള്ളത്. തുടർന്നുള്ള വർഷങ്ങളിൽ  ഇപ്പോൾ പുതുക്കുന്ന കാർഡ് തന്നെ ഉപയോഗിക്കാം.
 ഇതിനാൽ ഇത്തവണ വീഴ്ച വരുത്തുന്നവർക്ക് തുടർന്ന് ഇൻഷുറൻസ് സംരക്ഷണം ലഭിക്കണമെന്നില്ല.

 *അർഹത*

1. 2018-19 സാമ്പത്തികവർഷം പുതുക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ള കുടുംബങ്ങൾ.

2. 2001ലെ സാമൂഹ്യ-സാമ്പത്തിക സെൻസസിൽ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർ. ഈ പട്ടികയിൽ ഉള്ള 90 ശതമാനവും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കളാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിപിഎൽ പട്ടികയിൽ ഉള്ളവർക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലഭിക്കുമെന്ന് കാണിച്ചുള്ള കത്ത് അയച്ചിട്ടുണ്ട്. ഈ കത്ത് ഹാജരാക്കിയും പുതിയ പദ്ധതിയിൽ ചേരാം.

 *കാർഡ് പുതുക്കാൻ*
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇതിനോടൊപ്പം കാർഡ് പുതുക്കാൻ ഉള്ള ക്യാമ്പുകൾ നടന്നു കഴിഞ്ഞു. ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ക്യാമ്പുകൾ ഉള്ളത് ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ മതി. തങ്ങളുടെ താമസസ്ഥലത്തെ ക്യാംപിൽ പോകണം എന്ന് ഇല്ല സംസ്ഥാനത്ത് എവിടെയും കാർഡ് പുതുക്കാം.

 *കാർഡ് പുതുക്കാത്ത വർക്ക്  എസ്.എം.എസ്* 
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടില്ലെന്ന് കാണിച്ച് ബന്ധപ്പെട്ടവർക്ക് എല്ലാം എസ്.എം.എസ് സന്ദേശം അയക്കുന്നുണ്ട് മലയാളത്തിലാണ് സന്ദേശം. ഇതിൽ കാർഡ് പുതുക്കൽ കേന്ദ്രത്തിന്റെ വിലാസവും ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ ഉൾപ്പെടുത്തും. ഈ സന്ദേശം അവഗണിക്കരുത്. കുടുംബശ്രീ യൂണിറ്റുകൾ വഴി കാർഡ് പുതുക്കാത്തവരെ 
കണ്ടെത്തി ക്യാമ്പുകളിൽ എത്തിക്കുവാനുള്ള ശ്രമം നടക്കുന്നു.
 *ടോൾ ഫ്രീ നമ്പർ*
18002002530, 180012530


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click