പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് ദേവസം ബോർഡ് അംഗങ്ങമാകാം

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാർ ബോർഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. ഡിസംബർ 23ന് രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെയാണ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ ഹിന്ദു എം.എൽ.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വിരമിച്ച ജില്ല ജഡ്ജും സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ കെ.ശശിധരൻ നായർക്കാണ് ചുമതല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബർ 23ന് രാവിലെ 11ന് കരട് വോട്ടർ പട്ടിക നിയമസഭ മന്ദിരം, ഐ&പി.ആർ.ഡി, റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കും. അക്ഷേപങ്ങൾ ഉണ്ടെങ്കിൽ 23 മുതൽ 25 വൈകുന്നേരം നാലുമണി വരെ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ (ഗവ. സെക്രട്ടറിയറ്റ് അനക്‌സ് 2 ലെ ഒന്നാം നിലയിലുളള 107-ാം നമ്പർ മുറി) ഓഫീസിൽ സമർപ്പിക്കാം. ആക്ഷേപങ്ങൾ 27ന് 11 മണിക്ക് ചെയർമാന്റെ ഓഫീസിൽ പരിശോധിച്ച് തീർപ്പ് കല്പിക്കും. അന്തിമ വോട്ടർ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും. ഡിസംബർ രണ്ടിന് രാവിലെ മുതൽ വൈകുന്നേരം ചെയർമാൻ മുമ്പാകെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നാമ നിർദ്ദേശപത്രിക സമർപ്പിക്കാം. നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന അന്ന് വൈകുന്നേരം 4.15 മുതൽ നടത്തും. തുടർന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബർ മൂന്നിന് വൈകുന്നേരം നാലുമണിക്കു മുമ്പ് നാമനിർദ്ദേശപത്രിക പിൻവലിക്കാം. പിൻവലിക്കുവാനുളള അപേക്ഷ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥി രേഖാമൂലം റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് നൽകണം. ഡിസംബർ മൂന്നിന് വൈകുന്നേരം 4.15ന് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പട്ടിക പ്രസിദ്ധീകരിക്കും.
നോമിനേഷൻ ഫോമുകൾ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ (റൂം നമ്പർ 107, അനക്‌സ് 2, ഒന്നാം നില, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) നിന്നും നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചു മണിവരെ ലഭിക്കും. വോട്ടർ പട്ടികയും പരിശോധനക്ക് ലഭിക്കും. വിശദവിവരങ്ങൾക്ക് 0471-2518397/0471-2518147.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click