ഡ്രൈവിങ് ലൈസൻസ് പുതുക്കൽ. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ; മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്

തിരുവനന്തപുരം : കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനുള്ള കാഴ്ച, ശാരീരികക്ഷമതാ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്. ഡോക്ടർമാരിൽനിന്ന് മോട്ടോർവാഹനവകുപ്പിന് നേരിട്ട് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിനുള്ള മൊബൈൽ ആപ്പ് തയാറായി. ലൈസൻസ് പുതുക്കുന്നുന്നതിന് അപേക്ഷകർ മോട്ടോർവാഹനവകുപ്പ് ഓഫീസിലെത്തേണ്ട. 

 രാജ്യവ്യാപകശൃംഖലയായ സാരഥിയിൽ ലൈസൻസ് വിവരങ്ങൾ ഉള്ളവർക്കാണ് ഈ സേവനം ലഭിക്കുക.
 ഡോക്ടർമാർക്കായി നൽകുന്ന പ്രത്യേക മൊബൈൽഫോൺ ആപ്പിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. ഇവർക്ക് വകുപ്പിന്റെ വെബ്സൈറ്റിലേക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് അനുമതി ലഭിക്കും.

ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിച്ചശേഷമാണ് ഡോക്ടറെ കാണേണ്ടത്. അപേക്ഷാനമ്പർ ഡോക്ടറുടെ മൊബൈൽ ആപ്പിൽ നൽകുമ്പോൾ അപേക്ഷകന്റെ ഫോട്ടോസഹിതമുള്ള വിവരങ്ങൾ ലഭിക്കും. ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പിന്റെ സൈറ്റിലും ലഭിക്കും.

സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ലൈസൻസ് പുതുക്കി നൽകും. താത്കാലിക ഉപയോഗത്തിന് ഇതിന്റെ പ്രിന്റു മതി. യഥാർഥ ലൈസൻസ് തപാലിൽ പിന്നീട് ലഭിക്കും. 
 50 വയസ്സ് കഴിഞ്ഞവർക്ക് ലൈസൻസ് പുതുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതും ഓൺലൈനിലേക്ക് മാറും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click