അലപ്പുഴയിൽ കയർ കേരള തകൃതിയായി നടക്കുമ്പോൾ കൊല്ലത്തു നിന്നും ഒരു കയർ ഡോക്യുമെൻട്രിയുമയി ഒരു പറ്റം ചെറുപ്പക്കാർ ഇന്ത്യയിൽ കയർവ്യവസായം ഉത്ഭവംകൊണ്ട നാടാണ് കേരളം. പ്രത്യേകിച്ച് തെക്കൻകേരളത്തിലെ കയറുത്പന്നങ്ങൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ ഇപ്പോഴും വലിയ ഡിമാന്റാണ്. പക്ഷേ തെങ്ങുകൃഷിയുടെയും കർഷകരുടേയും തകർച്ചയോടെ കേരളത്തിൽ നിന്നും കയർ വ്യവസായം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുത്തു. സർക്കാർസഹായം കൂടി സമയത്തുലഭിക്കാതായതോടെ കേരളത്തിലെ കയർവ്യവസായം തകർച്ചയിലായി. ഇപ്പോൾ വിരലിലെണ്ണാവുന്ന യൂണിറ്റുകൾ മാത്രമേ കേരളത്തിലുള്ളൂ. ഇലക്ട്രിക് ഉപകരണങ്ങളുടെ വരവോടെ പരമ്പരാഗത കയർതൊഴിലാളികളുടെ ജീവിതമാർഗ്ഗവും ഇല്ലാതായി.
കേരളത്തിലെ പ്രധാനപ്പെട്ട ഒരു കയർവ്യവസായ മേഖലയാണ് കൊല്ലംജില്ലയിലെ പരവൂർ കായൽത്തീരം. ഈ ഡോക്യുമെന്റടിയുടെ എഡിറ്റിംഗ്, ക്യാമറ, ഡയറക്ഷൻ ,സുജേഷ് . എസ്സും മനോജ് അനന്ദും ആണ് നിർവ്വഹിച്ചിരിക്കുന്നത് . ഇവർ രണ്ടു പേരും എഡിറ്റർമാരാണ്. കേരളത്തിലെ പരമ്പരാഗതമായ തൊഴിൽ ,കല ,യാത്ര, ടൂറിസം ഇവയൊക്കെ ഉൾപ്പെടുത്തി ഇതു പോലുള്ള പൊതു ജന താൽപര്യമുള്ള വിഷയങ്ങൾ വീണ്ടും ചെയ്യുക എന്നതാണ് ഇവരുടെ ഒരു താൽപ്പര്യം .പരമ്പരാഗത കയർ നിർമ്മാണം ഇപ്പോൾ ഇലട്രോണിക്സ് രീതിയിലേക്ക് മാറി വരുന്നു അതിനു മുൻപ് ഇങ്ങനെ ഒരു വീഡിയോ ചെയുന്നത് വരും തലമുറയ്ക്ക് ഉപകാരപ്പെടുമെന്നു തോന്നി അങ്ങനെ ആണ് ഈ വീഡിയോ ചെയ്തത് എന്ന് അവർ പറഞ്ഞു
#Coirkerala2019
#coirkeralafest2019
#coirkeralafest
#kerala
#alappuzha
#Coirfair
#coirkeralafair
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.