​ഫ്രീക്കൻ മുത്തച്ഛനായി ജയറാം; ആവേശമായി ​​ഗ്രേറ്റ് ഫാദറിന്റെ ട്രെയ്‌ലർ

ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്​​ മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. നിറയെ തമാശകളും സസ്‌പെൻസും ഇമോഷന്സും നിറച്ചതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.

ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷാനി ഖാദർ തിരക്കഥ തയാറാക്കുന്ന ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്നതാണ്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click