ഈ വർഷത്തെ ദക്ഷിണാമൂർത്തിസംഗീതോത്സവത്തിന്റെ ഭാഗമായി വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തിൽ 2023 ജനുവരി 15ന് രാവിലെ ഏഴു മുതൽ വൈകുന്നേരം 5 30 വരെ നടക്കുന്നു. സംഗീതാർച്ചനയിൽ പങ്കെടുക്കുന്നതിനായുള്ള നിബന്ധനകൾ താഴെ പറയുന്നവയാണ് . സംഗീതോത്സവത്തിൽ പങ്കെടുക്കുവാനുള്ള ചുരുങ്ങിയ പ്രായപ്പരിധി 13 വയസാണ്. അപേക്ഷകർ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം അഭ്യസിച്ചിരിക്കണം. എല്ലാ അപേക്ഷകളും ഓൺലൈൻ വഴി മാത്രമേ സമർപ്പിക്കുവാൻ പാടുള്ളൂ. അപൂർണ്ണവും അവ്യക്തവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരും കീർത്തനവും അപേക്ഷയിൽ തന്നിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ചു അറിയിക്കുന്നതാണ്. അപേക്ഷകർ പാടുന്നതിന് അനുവദിക്കപ്പെട്ട സമയത്തിന് ഒരു മണിക്കൂർ മുൻപ് തങ്ങളുടെ ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ (ആധാർ) സഹിതം റിസപ്ഷൻ കൗണ്ടറിൽ എത്തി റിപ്പോർട്ട് ചെയ്യേണ്ടതാണ്. വോയിസ് ഫൌണ്ടേഷൻ തിരഞ്ഞെടുത്തു നൽകിയ ഒരു കീർത്തനം 5 മിനുട്ടിൽ കവിയാതെ പാടേണ്ടതാണ്. കീർത്തനങ്ങളുടെ ഭേദഗതി അനുവദിക്കുന്നതല്ല. യാത്രബത്തയോ, താമസ സൗകര്യമോ, നൽകുന്നതല്ല. പാക്കവാദ്യങ്ങൾ വോയിസ് ഫൌണ്ടേഷൻ നൽകുന്നതാണ്. ഓൺലൈൻ അപേക്ഷ https://www.voicefoundation.in/front.php എന്ന വോയ്സ് ഫൗണ്ടേഷൻ്റെ ലിങ്കിൽ ലഭ്യമാണ്. ഓൺലൈനിലൂടെ മാത്രം സ്വീകരിക്കുന്ന അപേക്ഷകൾ ജനുവരി മൂന്നിന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 9846220707 എന്ന എൻക്വയറി നമ്പറിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.