OCD: അമിതചിന്തകളും നിർബന്ധിത പ്രവർത്തികളും മനസ്സിലാക്കാം

“കൈ കഴുകിയിട്ടും വീണ്ടും കഴുകണം എന്ന് തോന്നുന്നു… വാതിൽ പൂട്ടിയോ എന്ന് പലതവണ പരിശോധിക്കുന്നു… വേണ്ടെന്ന് അറിയാമെങ്കിലും ചില ചിന്തകൾ മനസ്സിൽ നിന്ന് പോകുന്നില്ല…” ഇത്തരം അനുഭവങ്ങൾ ചിലർക്കു തമാശയായി തോന്നിയേക്കാം. എന്നാൽ ഒരാളുടെ ദൈനംദിന ജീവിതത്തെയും പഠനത്തെയും ജോലിയെയും ബന്ധങ്ങളെയും ബാധിക്കുന്ന തരത്തിൽ ആവർത്തിച്ചുള്ള ചിന്തകളും പ്രവർത്തികളും ഉണ്ടാകുമ്പോൾ അത് വെറും ശീലമോ വൃത്തിയോടുള്ള ഇഷ്ടമോ മാത്രമാകണമെന്നില്ല. OCD - Obsessive Compulsive Disorder എന്ന മാനസികാരോഗ്യ അവസ്ഥയായിരിക്കാം കാരണം എന്താണ് OCD?   OCD എന്നത് ആവർത്തിച്ച് മനസ്സിലേക്ക് കടന്നുവരുന്ന, അനാവശ്യവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ചിന്തകൾ (Obsessions) കൂടാതെ ആ ചിന്തകളാൽ ഉണ്ടാകുന്ന ഉത്കണ്ഠ കുറയ്ക്കാൻ ഒരാൾ നിർബന്ധിതമായി ചെയ്യുന്ന പ്രവർത്തികൾ (Compulsions) എന്നിവ ഉൾപ്പെടുന്ന ഒരു disorder ആണ്. ഉദാഹരണത്തിന്, “എന്റെ കൈയിൽ രോഗാണുക്കളുണ്ടാകാം” എന്ന ചിന്ത വീണ്ടും വീണ്ടും വരികയും, ആ ഭയം കുറയ്ക്കാൻ ഒരാൾ അമിതമായി കൈ കഴുകുകയും ചെയ്യാം. വാതിൽ പൂട്ടിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും പരിശോധിക്കുക, കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ തന്നെ ചെയ്യണമെന്ന നിർബന്ധം, എണ്ണൽ, ആവർത്തിച്ച് ഉറപ്പാക്കൽ തുടങ്ങിയവയും ചിലരിൽ കാണാം. എല്ലാ വൃത്തിശീലങ്ങളും OCD ആണോ? അല്ല. വൃത്തിയോടുള്ള ഇഷ്ടമോ കാര്യങ്ങൾ പരിശോധിക്കുന്ന ശീലമോ മാത്രം OCD ആകണമെന്നില്ല. എന്നാൽ ഒരു ചിന്തയോ പ്രവർത്തിയോ നിയന്ത്രിക്കാൻ കഴിയാതെ വരികയും, അതിന് വളരെയധികം സമയം ചെലവാകുകയും, പഠനം, ജോലി, ഉറക്കം, സാമൂഹികജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ വിദഗ്ധ സഹായം തേടേണ്ടതാണ്. OCD ഉള്ള വ്യക്തിക്ക് പലപ്പോഴും തന്റെ ചിന്തകൾ അമിതമാണെന്ന് മനസ്സിലാകാം. എന്നിരുന്നാലും ആ ചിന്തകൾ ഒഴിവാക്കാനോ compulsive behaviour നിർത്താനോ ബുദ്ധിമുട്ട് അനുഭവപ്പെടാം. അതുകൊണ്ട് തന്നെ “ഇത് നിർത്തിക്കൂടെ?” എന്ന് പറയുന്നത് പ്രശ്നം പരിഹരിക്കണമെന്നില്ല. OCD ഉള്ളവരോട് എങ്ങനെ പെരുമാറണം? OCD ഒരു തമാശയല്ല. “നിനക്ക് ഭ്രാന്താണോ?”, “ഇത്രയും ചിന്തിക്കേണ്ട കാര്യമുണ്ടോ?” എന്നിങ്ങനെ പറയുന്നത് വ്യക്തിയുടെ ബുദ്ധിമുട്ട് വർധിപ്പിക്കാം. പകരം, അവരുടെ അനുഭവങ്ങളെ കുറ്റപ്പെടുത്താതെ കേൾക്കുകയും പിന്തുണ നൽകുകയും ചെയ്യുക. OCD ഉള്ള വ്യക്തി തന്റെ ചിന്തകളല്ല; ആ ചിന്തകളോട് പോരാടുന്ന ഒരാളാണ് ചികിത്സ ലഭ്യമാണോ? കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക അതെ. OCD ചികിത്സിക്കാവുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ്. Cognitive Behaviour Therapy (CBT), പ്രത്യേകിച്ച് Exposure and Response Prevention (ERP) പോലുള്ള psychological treatments OCD നിയന്ത്രിക്കാൻ ഫലപ്രദമാണ്. ചില സാഹചര്യങ്ങളിൽ സൈക്കിയേറ്ററിസ്റ്റ് നിർദേശിക്കുന്ന മരുന്നുകളും ആവശ്യമായി വരാം. ചികിത്സ വ്യക്തിയുടെ ലക്ഷണങ്ങളും തീവ്രതയും അനുസരിച്ചായിരിക്കും Online Counselling ഒരു സഹായമാർഗം നേരിട്ട് counselling centre-ലേക്ക് പോകാൻ കഴിയാത്തവർക്ക് online counselling ഒരു സൗകര്യപ്രദമായ മാർഗമാകാം. വീഡിയോ കോൾ അല്ലെങ്കിൽ മറ്റ് സുരക്ഷിതമായ online platforms വഴി പരിശീലനം നേടിയ സൈക്കോളജിസ്റ് അല്ലെങ്കിൽ കൗൺസിലറുമായി സംസാരിക്കാം. OCD സംബന്ധിച്ച ചിന്തകൾ പങ്കുവയ്ക്കാൻ മടിക്കുന്നവർക്ക്, സ്വന്തം പരിചിതമായ ഇടത്തുനിന്ന് കൗൺസിലിങ് ആരംഭിക്കുന്നത് ചിലപ്പോൾ കൂടുതൽ സൗകര്യപ്രദമായി തോന്നാം. എന്നാൽ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ സൈക്കിയേറ്ററിസ്റ്റ്  ഉൾപ്പെടെയുള്ള സമഗ്രമായ സഹായം തേടണം മനസ്സിൽ വരുന്ന ഓരോ ചിന്തയും സത്യമല്ല OCD ഉള്ള ഒരാളുടെ മനസ്സിൽ വരുന്ന ചിന്തകൾ അവരുടെ ആഗ്രഹങ്ങളെയോ സ്വഭാവത്തെയോ പ്രതിനിധീകരിക്കണമെന്നില്ല. അനാവശ്യമായ ചിന്തകൾ ഉണ്ടാകുന്നത് ആ വ്യക്തി മോശക്കാരനാണെന്നോ അപകടകാരിയാണെന്നോ അർത്ഥമാക്കുന്നില്ല. ചിന്തകളെ ഭയക്കാതെ, അവയെ മനസ്സിലാക്കി, ആവശ്യമായപ്പോൾ വിദഗ്ധ സഹായം തേടുക. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നത് ബലഹീനതയല്ല - സ്വയം പരിചരിക്കാനുള്ള ധൈര്യമാണ്. OCD ഉണ്ടെന്ന് സ്വയം തീരുമാനിക്കുന്നതിന് പകരം mental-health professional-നെ സമീപിക്കുക.


വിഷാദരോഗം: മനസ്സിന്റെ നിശ്ശബ്ദ വേദന തിരിച്ചറിയാം

“എനിക്ക് ഒന്നിനും താൽപര്യമില്ല… എപ്പോഴും ക്ഷീണം… ആരോടും സംസാരിക്കാൻ തോന്നുന്നില്ല…” ചിലപ്പോൾ ഇത്തരം അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം. എന്നാൽ ഈ അവസ്ഥ ദിവസങ്ങളോളം, ആഴ്ചകളോളം തുടർന്നും ദൈനംദിന ജീവിതത്തെ ബാധിച്ചും വരുമ്പോൾ അത് വെറും വിഷമമോ മാനസിക സമ്മർദ്ദമോ മാത്രമാകണമെന്നില്ല. വിഷാദരോഗം (Depression) ആയിരിക്കാം കാരണം. എന്താണ് വിഷാദരോഗം? വിഷാദരോഗം ഒരു സാധാരണ മാനസികാരോഗ്യ പ്രശ്നമാണ്. ദീർഘകാലം തുടരുന്ന ദുഃഖഭാവം, മുമ്പ് സന്തോഷം നൽകിയ കാര്യങ്ങളോടുള്ള താൽപര്യക്കുറവ് എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിലെ മാറ്റങ്ങൾ, വിശപ്പിലോ ഭാരത്തിലോ മാറ്റം, അമിതമായ ക്ഷീണം, ഏകാഗ്രതക്കുറവ്, ആത്മവിശ്വാസക്കുറവ്, കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള നിരാശ എന്നിവയും ഉണ്ടാകാം. സാധാരണയായി ഇത്തരം ലക്ഷണങ്ങൾ ദിവസത്തിന്റെ ഭൂരിഭാഗവും ഏതാണ്ട് എല്ലാ ദിവസവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും തുടരുകയും ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോൾ വിദഗ്ധ സഹായം തേടുന്നത് പ്രധാനമാണ്. കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ “ഇത് വെറും മനസ്സിന്റെ ബലഹീനതയാണ്” എന്ന ധാരണ തെറ്റാണ്… വിഷാദരോഗം ഒരാളുടെ സ്വഭാവദൗർബല്യമോ ഇച്ഛാശക്തിയില്ലായ്മയോ അല്ല. ജൈവികവും മാനസികവും സാമൂഹികവുമായ നിരവധി ഘടകങ്ങൾ ഇതിന് കാരണമാകാം. നഷ്ടങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഏകാന്തത, ആഘാതകരമായ അനുഭവങ്ങൾ തുടങ്ങിയവയും മാനസികാരോഗ്യത്തെ ബാധിക്കാം. അതിനാൽ വിഷാദം അനുഭവിക്കുന്ന ഒരാളെ കുറ്റപ്പെടുത്തുന്നതിന് പകരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് വേണ്ടത്. എപ്പോൾ സഹായം തേടണം? കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ സ്വയം എല്ലാം സഹിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനേക്കാൾ, ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായം തേടുന്നത് ശക്തിയുടെ അടയാളമാണ്. വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുക, ആരോഗ്യകരമായ ഉറക്കവും ഭക്ഷണശീലവും പാലിക്കുക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക എന്നിവ സഹായകരമാണ്. എന്നാൽ ലക്ഷണങ്ങൾ തുടരുകയോ ജീവിതത്തെ ഗൗരവമായി ബാധിക്കുകയോ ചെയ്താൽ സൈക്കോളജിസ്റ് , കൗൺസിലർ , സൈക്കിയാട്രിസ്‌റ് തുടങ്ങിയ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. വിഷാദരോഗത്തിന് ഫലപ്രദമായ സൈക്കോളജിക്കൽ ട്രീറ്റ്മെന്റ്സ് ലഭ്യമാണ്. ഓൺലൈൻ കൗൺസിലിങ് - സഹായം ഇനി ഒരു ക്ലിക്ക് അകലെയോ? നേരിട്ട് കൗൺസിലിങ് സെന്റർലെക്ക് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് online counselling ഒരു സൗകര്യപ്രദമായ മാർഗമാകാം. ഫോൺ, വീഡിയോ കോൾ തുടങ്ങിയ മാർഗങ്ങളിലൂടെ വീട്ടിലിരുന്നുതന്നെ പരിശീലനം നേടിയ മെന്റൽ ഹെൽത്ത്‌ പ്രൊഫഷണലുമായി സംസാരിക്കാം. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്, സമയം, സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയ കാരണങ്ങളാൽ നേരിട്ടുള്ള counselling ഒഴിവാക്കുന്നവർക്ക് ഓൺലൈൻ സെഷൻസ് ഒരു സാധ്യതയാണ്.  എന്നിരുന്നാലും ഓൺലൈൻ കൗൺസിലിങ് തിരഞ്ഞെടുക്കുമ്പോൾ യോഗ്യതയുള്ളതും വിശ്വാസ്യതയുള്ളതുമായ മെന്റൽ ഹെൽത്ത്‌ പ്രൊഫഷണലിനെ  തിരഞ്ഞെടുക്കുകയും, ആവശ്യമായാൽ നേരിട്ടുള്ള സൈക്കിയേട്രിക് /മെഡിക്കൽ ചികിത്സ സ്വീകരിക്കുകയും ചെയ്യണം. മനസ്സിന് സഹായം ആവശ്യപ്പെടുന്നത് തെറ്റല്ല… “എന്നെ ആരും മനസ്സിലാക്കുന്നില്ല” എന്ന് തോന്നുന്ന സമയത്തും സഹായത്തിനുള്ള വഴികൾ ഉണ്ടെന്ന് ഓർക്കുക. മാനസികാരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാവുന്നതാണ്. ശരീരത്തിന് ചികിത്സ ആവശ്യമുള്ളതുപോലെ മനസ്സിനും പരിചരണവും പിന്തുണയും ആവശ്യമാണ്.   മനസ്സിനെ കേൾക്കൂ. ലക്ഷണങ്ങളെ അവഗണിക്കരുത്. ആവശ്യമായപ്പോൾ സഹായം തേടൂ. ഒരു ചെറിയ സംഭാഷണം പോലും മാറ്റത്തിന്റെ തുടക്കമാകാം. കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ    


കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ശാസ്ത്രീയ പ്രതിരോധ സംവിധാനം അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യാ പ്രതിരോധത്തിനുമായി ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങൾ ഏകോപിപ്പിച്ച് ശക്തമായ ഇടപെടൽ നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു വികസനവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ വെൽബീയിങ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പരിശീലന പരിപാടിയും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ, കുട്ടികളുടെ മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഒരു മാസം നീളുന്ന ബോധവൽക്കരണ ക്യാമ്പയിനാണ് തുടക്കമാകുന്നത്. ”സംഭാഷണം ആരംഭിക്കാം, സംസാരിക്കാം, കേൾക്കാം, പിന്തുണയ്ക്കാം” എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കി തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ ഇത്തരം ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ഒരു മാസത്തെ ക്യാമ്പയിൻ എന്നതിലുപരി, സർക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോജക്റ്റായി ഉൾപ്പെടുത്തി, അഞ്ചുവർഷത്തെ സമഗ്ര പദ്ധതിയായി ഇതിനെ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്തുള്ള അമിത പഠനസമ്മർദ്ദം കുട്ടികളിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന ബോധ്യം കുട്ടികളിൽ വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം. പുതിയ സാമൂഹിക സാഹചര്യത്തിൽ കുടുംബബന്ധങ്ങളിലെ ആശയവിനിമയക്കുറവുകൾ പരിഹരിക്കാൻ സംസാരിക്കാനും കേൾക്കാനും തയാറാകുന്ന അന്തരീക്ഷം വീടുകളിൽ ഉണ്ടാകണം. കുട്ടികളോട് തുറന്നു സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയോടെ കേൾക്കാനും മുതിർന്നവർ സമയം കണ്ടെത്തണം. ഓരോ കുട്ടിയെയും കേൾക്കുന്നതിന്റെയും ശ്രദ്ധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഒരു സംസ്‌കാരം സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനിതാ-ശിശു വികസന വകുപ്പിന്റെ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർ, ഒആർസി നോഡൽ അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസലർമാർ, കെയർടേക്കർമാർ, മുൻനിര പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകും. രക്ഷാകർതൃപങ്കാളിത്ത വാരത്തിൽ പോസിറ്റീവ് പാരന്റിംഗ്, കുട്ടികളുമായുള്ള ആശയവിനിമയം, ഡിജിറ്റൽ പാരന്റിംഗ്, പഠനസമ്മർദ്ദം, കൗമാരപ്രായത്തിലെ പെരുമാറ്റ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 10-ലെ ലോക മാനസികാരോഗ്യ ദിനത്തിൽ കുട്ടികളുടെ ശബ്ദത്തിനും അനുഭവങ്ങൾക്കും ഇടം നൽകുകയും മികച്ച മാതൃകകൾ പങ്കുവയ്ക്കുകയും തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യും. നിലവിൽ 1,227 സ്‌കൂളുകളിൽ ഒആർസി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഷീബാ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി, വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽ കുമാർ ടി.വി., വനിതാ ശിശുവികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു.


മനസ്സിന്റെ ആരോഗ്യം ശ്രദ്ധിക്കാം; ശരീരത്തെ പോലെ തന്നെ

മാനസികാരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനും ബന്ധങ്ങൾ നിലനിർത്താനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും കഴിയുന്ന അവസ്ഥ കൂടിയാണ്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസ്സിന്റെ ആരോഗ്യവും നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നിർണയിക്കുന്ന പ്രധാന ഘടകമാണ്. നമുക്കറിയാം ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കുക എളുപ്പമല്ല. ജോലി, പഠനം, സാമ്പത്തിക പ്രശ്ന‌ങ്ങൾ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, സോഷ്യൽ മീഡിയ, ഉറക്കക്കുറവ്, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ പല കാര്യങ്ങളും നമ്മുടെ മനസ്സിനെ ബാധിക്കുന്നു. ചെറിയ തോതിലുള്ള സമ്മർദ്ദം സ്വാഭാവികമാണെങ്കിലും, അത് തുടർച്ചയായി നിലനിൽക്കുമ്പോൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം   മനസ്സ് നൽകുന്ന മുന്നറിയിപ്പുകൾ പലപ്പോഴും ശരീരം നൽകുന്ന സൂചനകൾ നമ്മൾ ശ്രദ്ധിക്കുന്നതുപോലെ മനസ്സ് നൽകുന്ന സൂചനകൾ ശ്രദ്ധിക്കാറില്ല. സ്ഥിരമായി ദുഃഖം തോന്നുക, അമിതമായ ടെൻഷൻ, ഒന്നിലും താൽപര്യമില്ലായ്മ, ഉറക്കത്തിലെ മാറ്റങ്ങൾ, വിശപ്പിലെ വ്യത്യാസം, എപ്പോഴും ക്ഷീണം തോന്നുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുക, ചെറിയ കാര്യങ്ങൾക്കുപോലും ലക്ഷണങ്ങളാണ്.ഇത്തരം അമിതമായി ദേഷ്യം വരിക തുടങ്ങിയവ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ തുടർച്ചയായി അനുഭവപ്പെടുകയും ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. ദൈനംദിന എല്ലാ രാത്രിയിലും ഒരുപാട് പേരെ കുഴിച്ചിടുന്ന ജോലിയാണ് മാം എനിക്ക്... Watch full video on YouTube   മനസ്സ് തളരുമ്പോൾ എന്തുചെയ്യണം? ആദ്യം സ്വന്തം വികാരങ്ങളെ അംഗീകരിക്കണം. “എനിക്ക് പ്രശ്‌നമൊന്നുമില്ല” എന്ന് സ്വയം നിർബന്ധിക്കുന്നതിനുപകരം "എനിക്ക് ഇപ്പോൾ ബുദ്ധിമുട്ടുണ്ട്” എന്ന് തിരിച്ചറിയുന്നത് തന്നെ ഒരു പ്രധാന തുടക്കമാണ്. വിശ്വസിക്കുന്ന ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതും സഹായകരമാണ്. ചിലപ്പോൾ ഒരു പരിഹാരം കണ്ടെത്തുന്നതിനേക്കാൾ നമ്മുടെ വികാരങ്ങൾ ആരെങ്കിലും ശ്രദ്ധയോടെ കേൾക്കുന്നത് തന്നെ ആശ്വാസം നൽകും. സ്വന്തം ചിന്തകളുടെ പിടിയിലാണോ?... Watch full video   മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ചില ടിപ്പുകൾ • ഉറക്കത്തിന് പ്രാധാന്യം നൽകുക: ദിവസവും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നത് സഹായകരമാണ്. • ശരീരം സജീവമായി നിലനിർത്തുക: ദിവസവും കുറച്ച് സമയം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക. ശാരീരിക പ്രവർത്തനങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. • പോഷകാഹാരം ശീലമാക്കുക: കൃത്യമായ ഇടവേളകളിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. ഭക്ഷണക്രമത്തിലെ സ്ഥിരതയും മാനസികാരോഗ്യത്തിന് പ്രധാനമാണ്. • സോഷ്യൽ മീഡിയയ്ക്ക് പരിധി നിശ്ചയിക്കുക: തുടർച്ചയായ സോഷ്യൽ മീഡിയ ഉപയോഗം താരതമ്യബോധവും മാനസിക സമ്മർദ്ദവും വർധിപ്പിക്കാം. ദിവസത്തിൽ കുറച്ച് സമയം ഡിജിറ്റൽ ബ്രേക്ക് എടുക്കുക. • ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി സമയം കണ്ടെത്തുക: വായന, സംഗീതം, കല, ഗാർഡനിങ്, യാത്ര, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കൽ തുടങ്ങിയ ഇഷ്ടപ്രവർത്തനങ്ങൾക്കായി സമയം മാറ്റിവയ്ക്കുക • ശ്വസനവും റീലാക്‌സിയേഷൻ ടെക്‌നിക്ക്സ് -ഉം പരിശീലിക്കുക: കുറച്ച് മിനിറ്റ് ആഴത്തിൽ ശ്വാസമെടുക്കുന്നത് മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. • സഹായം തേടാൻ മടിക്കരുത്: മാനസിക ബുദ്ധിമുട്ടുകൾ തുടർന്നാൽ ഒരു സൈക്കോളജിസ്റ്റിനെയോ കൗൺസിലറെയോ സൈക്യാട്രിസ്റ്റിനെയോ സമീപിക്കുക.   കുട്ടിയോട് ഫോൺ മാറ്റിവെക്കാൻ പറയുന്നതിന് മുമ്പ് ഇത് അറിയൂ... Watch full video on YouTube   സഹായം തേടുന്നത് ബലഹീനതയല്ല എല്ലാ പ്രശ്ന‌ങ്ങളും സ്വയം പരിഹരിക്കേണ്ടതില്ല. മാനസിക ബുദ്ധിമുട്ടുകൾ ദിവസങ്ങളോളം തുടരുകയോ പഠനം, ജോലി, ബന്ധങ്ങൾ, ഉറക്കം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിദഗ്‌ധ സഹായം തേടുന്നത് ബലഹീനതയല്ല. അത് സ്വന്തം ആരോഗ്യത്തിന് നൽകുന്ന ഉത്തരവാദിത്തമാണ്. ശരീരത്തിന് അസുഖം വന്നാൽ ഡോക്ട‌റെ കാണുന്നതുപോലെ തന്നെ മനസ്സിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ആവശ്യമായ സഹായം തേടണം.   ആരോഗ്യമുള്ള മനസ്സ്, സന്തോഷമുള്ള ജീവിതം മാനസികാരോഗ്യത്തിന് ദിവസവും കുറച്ച് സമയം മാറ്റിവയ്ക്കാം. സ്വന്തം വികാരങ്ങളെ മനസ്സിലാക്കുകയും ശരീരത്തെയും മനസ്സിനെയും പരിചരിക്കുകയും ആവശ്യമുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധൻ്റെയോ, കൗൺസിലറുടെയോ സഹായം തേടുകയും ചെയ്യാം. മനസ്സിനെ പരിചരിക്കുന്നത് ഒരു ആഡംബരമല്ല; ആരോഗ്യകരമായ ജീവിതത്തിന്റെ അനിവാര്യ ഭാഗമാണ്. ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാനം.


മൊട്ട ഗ്ലോബലിന്റെ ഹെൽത്ത് ക്യാമ്പയിൻ സമാപനം നെടുമ്പാശ്ശേരിയിൽ നടന്നു

തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സന്നദ്ധ സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒരു മാസം തുടർച്ചയായി നടത്തിയ ഹെൽത്ത് ക്യാമ്പയിൻ സമാപനം നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് നടന്നു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ്  ഉദ്ഘാടനം ചെയ്തു. എയർപോർട്ട് വാർഡ് മെമ്പർ ജോളി റോയ്, മൊട്ട ഗ്ലോബൽ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ, സെക്രട്ടറി അരുൺ ജി നായർ, വൈസ് പ്രസിഡണ്ട് സുനീഷ് എം.എസ്, ട്രഷറർ ഡിറ്റോ പോൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിൽസ് ജോൺ വിജു കോരത്, ഷോയ് വർഗീസ്, സുദീപ്, നന്ദു നാരായണൻ, സ്റ്റിഫിൻ, മെന്റലിസ്റ്റ്  രതീഷ്, രവിശങ്കർ, ഷാന്റോ കാലടി, സൂരജ് സോമൻ, സുരേഷ് കിഴക്കേതിൽ, ആഷിക് ചെർപ്പുളശ്ശേരി, വിനോദ് കുമാർ കല്ലമ്പലം, സുമേഷ് ഹരിഹരൻ, പോൾസൺ മുത്തിപീടിക, ബിനു ആലുവ എന്നിവർ സംസാരിച്ചു. പർവതാരോഹകൻ ബിനു മിത്രൻ, മാരത്തൺ റണ്ണർ സനൂപ് കരുമാലൂർ എന്നിവർ ഹെൽത്ത് ബോധവൽക്കരണ സന്ദേശം നൽകി. 40 രാജ്യങ്ങളിൽ 1,955  മലയാളി സന്നദ്ധ പ്രവർത്തകരുള്ള മൊട്ട ഗ്ലോബൽ അന്തർദേശീയ തലത്തിൽ നടത്തിയ "സ്റ്റോപ്പ് ബോഡി ഷേമിങ് "എന്ന ക്യാമ്പയിൻ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.


അശോകം ഔഷധങ്ങളുടെ രാജാവ്

അശോകം ഔഷധഗുണങ്ങൾ .അശോകത്തൊലി ഉദരവിരകളെ നശിപ്പിക്കുന്നതും ,രക്തശ്രാവം ശമിപ്പിക്കുന്നതും ,ഉദരരോഗങ്ങൾ ശമിപ്പിക്കുന്നതുമാണ് ..പനി ,വായുകോപം ,വെള്ളദാഹം ,ശരീരം പുകച്ചിൽ , മൂത്രാശയരോഗങ്ങൾ, ഗർഭാശയരോഗങ്ങൾ എന്നിവയ്ക്കും അശോകത്തൊലി നല്ലതാണ് .അശോകത്തിന്റെ പൂക്കളും മൂത്രാശയരോഗങ്ങൾക്ക് വിശേഷപ്പെട്ട ഔഷധമാണ് .പിത്തം ,ശരീരം പുകച്ചിൽ ,വയറിളക്കം ,അമിതദാഹം ,കുട്ടികളിലെ കരപ്പൻ എന്നിവയ്ക്കും പൂക്കൾ ഔഷധമാണ് .ഉണങ്ങിയ പൂക്കൾ പ്രമേഹത്തിനും ,രക്താർശസ്സിനും നല്ലതാണ് . മൂത്രത്തിൽ കല്ലിനും അസ്ഥികളുടെ ഒടിവുകൾക്കും അശോകത്തിന്റെ വിത്ത് ഔഷധമാണ് . അശോകത്തിന്റെ ഇല ആമാശയ രോഗങ്ങൾക്കും ,രക്തശുദ്ധികരണത്തിനും, രക്തവർദ്ധനവിനും നല്ലതാണ് .കരപ്പൻ ,ചൊറി ,ചിരങ്ങ് ,വ്രണം തുടങ്ങിയ ഒട്ടുമിക്ക ചർമ്മരോഗങ്ങൾക്കും വിശേഷപ്പെട്ട ഔഷധമാണ് അശോകം.അശോകത്തിന്റെ പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പതിവായി ശരീരത്തിൽ തേച്ചുകുളിച്ചാൽ ശരീരത്തിന് സ്വർണ്ണ വർണ്ണ നിറം കിട്ടുന്നതാണ് .അശോകത്തിന്റെ പൂവ് അരച്ച് ശർക്കരയും അരിമാവും ചേർത്ത് കുറുക്കി പതിവായി കഴിച്ചാൽ പ്രതിരോധശേഷി വർധിക്കുകയും രക്തശുദ്ധിയുണ്ടാകുകയും ത്വക് രോഗങ്ങൾ മാറുകയും കറുത്ത മേനി വെളുക്കുകയും ചെയ്യും .ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും പുണ്യവൃക്ഷമാണ് അശോകം .ഹിന്ദുമത വിശ്വാസ പ്രകാരം ഒരുപാട് സവിശേഷതകളുള്ള ഒരു മരമാണ് അശോകം.പുരാണങ്ങളിൽ അശോകവൃക്ഷത്തെപ്പറ്റി പരാമർശിക്കുന്നുണ്ട് .രാമായണത്തിൽ ഹനുമാൻ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നു പറയുന്നു .വാസ്തുശാസ്ത്രപ്രകാരം വീടിന്റെ വടക്കുവശത്ത് അശോകം നട്ടാൽ വീടിന് പോസിറ്റീവ് എനർജി കിട്ടുമെന്നാണ് വിശ്വാസം .അതേപോലെ അശോകത്തിന്റെ ഇലകൾ വീടിന്റെ മുൻവാതിലിൽ മാലപോലെ കോർത്തിട്ടാൽ വീടിന് ഐശ്വര്യമുണ്ടാകുമെന്നും വിശ്വസിക്കുന്നു .അശോകം വീട്ടുമുറ്റത്ത് നട്ടുവളർത്തി പരിപാലിച്ചാൽ ദുഖങ്ങളും വേദനകളും തുടച്ചുനീക്കുകയും സമൃദ്ധിയും പ്രശസ്‌തിയും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നുമാണ് വിശ്വാസം .തുടർന്ന്‌ വായിക്കാൻ


രുദ്രാക്ഷം ശുദ്ധീകരിക്കുന്ന വിധം

എല്ലാ അശുദ്ധികളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധരിക്കുന്നയാളെ രക്ഷിക്കുന്നതാണ് രുദ്രാക്ഷം. എന്നിരുന്നാലും ആ രുദ്രാക്ഷത്തേയും മാസത്തില്‍ ഒരിക്കല്‍ ശുദ്ധി ചെയ്യേണ്ടതുണ്ട്.തിളപ്പിച്ചാറിയ നാല്‍പ്പാമര കഷായത്തില്‍ നാലഞ്ചു മണിക്കൂര്‍ ഇട്ടു വച്ചിരുന്നാല്‍ രുദ്രാക്ഷം ശുദ്ധിയാകും. എല്ലാ മാസവും ഇത് ആവര്‍ത്തിക്കണം. നാല്‍പാമരം തൊലിയായോ പൊടിയായോ മരുന്നുകടകളില്‍ ലഭ്യമാണ്.  കഷായത്തില്‍ നിന്ന് എടുത്ത് ശുദ്ധജലത്തില്‍ കഴുകി ഉണക്കി എള്ളെണ്ണയില്‍ നിക്ഷേപിക്കണം. (ഇതിനാണ് തൈലാധിവാസം എന്ന് പറഞ്ഞിരിക്കുന്നത്) ആവശ്യത്തിന് എണ്ണ പിടിച്ചാല്‍ തുടച്ച് ഉണക്കി ധരിക്കാം. അഴുക്ക് വിയര്‍പ്പ് ഇവ പറ്റിപ്പിടിച്ചിരിക്കുന്ന രുദ്രാക്ഷം ചെറു ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത് കഴുകി ബ്രഷ് ചെയ്യണം.ശുദ്ധീകരണത്തിന് പഞ്ചഗവ്യം, കാടിവെള്ളം തുടങ്ങി ഒട്ടനവധി രീതികള്‍ ഉണ്ട്. ശുദ്ധീകരിക്കാതിരുന്നാല്‍ രുദ്രാക്ഷത്തിന്റെ ഫലസിദ്ധി കുറയാനിട വരുന്നു.ഡോ. എൻ. ജി. മുരളികോസ്‌മോകികളിക്കോട്ട പാലസ് റോഡ്‌,തൃപ്പൂണിത്തുറ,എറണാകുളംഫോണ്‍: +91 94470 75 775, +91 9495 985 77 , +91 8848048241വെബ്സൈറ്റ്: www.cosmokirudraksham.com


ഓടിക്കോ...! ഹൃദ്രോഗം വരുന്നുണ്ടൈ

ചെറു പ്രായത്തിൽ ഹൃദ്രോഗം  കൂടുന്നു എന്നുള്ളത് വാസ്തവംആ മൊബൈലും ലാപ്ടോപ്പും താഴെ വെച്ച് ഇറങ്ങി ഓടുന്നതാണ് നല്ലത് .ഇല്ലെങ്കിൽ ഹൃദ്രോഗം വരും ഉറപ്പാണ് .എല്ലാരും കൂടി ആ കോവിഡ് വാക്സിൻ്റെ  തലയിൽ കൊണ്ടുവച്ചു. കഷ്ടമാണ്!! ദശലക്ഷക്കണക്കിനാ ൾക്കാരുടെ ജീവൻ രക്ഷിച്ച വാക്സിനാണ്. അവനാണ് ഈ ഹൃദ്രോഗമൊക്കെയു ണ്ടാക്കുന്നതെന്നാണ് ചിലരുടെ വിദഗ്ധമതം .ഇതിനൊക്കെ  വാക്സിൻ അല്ലേയല്ല കാരണം .മറിച്ച് ലാപ്ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ശരീരം അനങ്ങാതെ അങ്ങനെയങ്ങ് കുത്തിയിരിക്കുന്നതാണ് കാരണങ്ങളിൽ ഒന്ന് .ശരീരം ഒട്ടും തന്നെ അനങ്ങില്ല ,അനക്കില്ല !ഏതാണ്ട്  പ്രീ സ്കൂൾ മുതൽ അങ്ങനെ തന്നെ ടീനേജിൽ എത്തിയാൽ പിന്നെ പറയുകയും വേണ്ട .ആഹാരമൊ? കെങ്കെമവുംഎന്തും തിന്നും! ഏതും തിന്നും !വണ്ണം കൂടിയാൽ അച്ഛന് വണ്ണമുണ്ട് ,അപ്പുപ്പന്റെ വണ്ണമുണ്ട് എനിക്ക് തൈറോയ്ഡുണ്ട് അങ്ങനെ 100 എസ്ക്യൂസുകൾ പറഞ്ഞ് ,ഒളിച്ചുവച്ച ചിപ്സിൽ നിന്നും ഒരു പിടി അകത്താക്കുകയും ചെയ്യും.പൊണ്ണ തടി ഉണ്ടാക്കുന്ന സർവ്വതും ഫുൾടൈം സ്റ്റോക്കിൽ. പഠിക്കാനൊ ജോലിക്കൊ പോയാൽ ലോകത്തുള്ള സ്ട്രെസ്സുകളും  തലയിൽ !സമ്പാദിച്ചു കൂട്ടുവാനുള്ള ബന്ധപ്പാടിലാണ് സർവ്വരും !പണത്തിന്മേൽ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. പക്ഷേ ഇങ്ങനെ പോയാൽ ചുറ്റിലും കഴുകനൻ  പറക്കും . കൂടെ കാലനും.എട്ടു മണിക്കൂർ ഉറങ്ങാനോ, എട്ട് ഗ്ലാസ് വെള്ളം കുടിക്കാനോ, മാനസിക ശാരീരിക ഉല്ലാസം കിട്ടുന്ന വ്യായാമങ്ങളിൽ ഏർപ്പെടാനോ സമയമില്ല തന്നെ. വീക്കെന്റിൽ പബിലൊ ബാറിലോ പോയി രണ്ടെണ്ണം .അതാണ് റിലാക്സേഷൻ എന്നാണ് വിചാരം !പുകവലി മാത്രമല്ല അത്യാവശ്യം എന്തും  പറ്റുമെങ്കിൽ ഉപയോഗിക്കും പാരമ്പര്യ ഘടകമില്ലെങ്കിലും ഡയബറ്റിസോ ഹൈപ്പർ ടെൻഷനോ ഇല്ലെങ്കിലും ഇതൊക്കെ മതി ഹൃദ്രോഗം ഉണ്ടാക്കാൻ .ഇറങ്ങി ഓടുന്നതാണ് നല്ലത്,എല്ലാ ദിവസവും .ഓടിയില്ലെങ്കിൽ, നടക്കുക  ദിവസവും 30 മിനിറ്റ് ആഹാരം ശത്രുവാണെന്ന് ന്യൂ നോർമൽ മറക്കാതെ ഓർത്തുവയ്ക്കണം.സെപ്റ്റംബർ 29 വേൾഡ് ഹാർട്ട്  ഡെ ഡോ.സുൽഫി നൂഹു


ശ്രദ്ധിക്കൂ ! ഒക്ടോബറിൽ വെള്ളിക്കെട്ടെൻ്റെ കടിയേൽക്കാതെ

സംസ്ഥാനത്ത് ഈ വർഷം ആഗസ്റ്റ് 31 വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരണപ്പെട്ടത് 8 പേരാണ്. എന്നാൽ 2024 സെപ്റ്റംബറിൽ മാത്രം 6 പേർ ഇതുവരെ പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റത് മരണത്തിൽ കലാശിക്കാൻ കാരണമെന്താണ്?ചികിത്സ ലഭ്യമാക്കാൻ വൈകിച്ചതും, തെറ്റായ ചികിത്സയ്ക്കായി വിലപ്പെട്ട സമയം പാഴാക്കിയതും തന്നെയാണ് മരണകാരണം. വരുന്ന ആഴ്ചകളിലും മാസങ്ങളിലും പാമ്പുകടിയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്.പൊതുവെ ഒക്ടോബർ ആരംഭത്തോടെ വെള്ളിക്കെട്ടൻമാരുടെ പ്രജനനകാലം തുടങ്ങുകയായി. സ്വതവേ നമ്മുടെ കണ്ണിൽ പെടാതെ നമുക്കിടയിൽ കഴിഞ്ഞു കൂടുന്ന വെള്ളിക്കെട്ടൻമാർ, പ്രജനനകാലത്ത് മാത്രം അധികമായി പുറത്ത് കാണപ്പെടാറുണ്ട്. പെൺപാമ്പുകളുടെ ഫിറോമോണുകൾ സെൻസ് ചെയ്ത് അവയുടെ അടുത്തേക്ക് പലയിടങ്ങളിൽ നിന്ന് ആൺപാമ്പുകൾ ഇഴഞ്ഞെത്തുന്നു. ഈ അന്വേഷണയാത്രയിൽ അവ കൂടുതൽ സമയവും ഒളിയിടങ്ങൾക്ക് പുറത്തായിരിക്കും. ആൺപോരുകൾ നടക്കുന്നതിനാലും ഇണചേരൽ മൂഡിലായതിനാലും, പൊതുവെ മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞുമാറുന്ന അവ ഇണചേരൽ കാലത്ത് മനുഷ്യരെ കണ്ടാലും ഇഴഞ്ഞ് മാറാതെ തിരിഞ്ഞ് കടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഴ്ചകളിൽ പകൽസമയങ്ങളിൽ പോലും അവയെ ഒറ്റയ്ക്കും, ജോഡികളായും, യുദ്ധത്തിലേർപ്പെട്ടും കാണാൻ കഴിയും. ഒന്നിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനും സാധ്യതയുണ്ട്, അതും ശ്രദ്ധിക്കണം.വെള്ളിക്കെട്ടൻമാരുടെ പ്രജനന കാലത്തെ തുടർന്ന് മൂർഖൻ, അണലി(ചേനത്തണ്ടൻ) മുതലായ വിഷപ്പാമ്പുകളുടെയും, വിഷമില്ലാത്ത പലയിനം പാമ്പകളുടെയും ഇണചേരലും പ്രജനനവും നടക്കും. ഫെബ്രുവരി-മാർച്ച് വരെ ഇത് നീളും. പിന്നെ പലയിനം നവജാതരായ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങും.പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നവർക്ക് ഇക്കാലം വലിയ തിരക്കായിരിക്കും. പകലും രാത്രിയും അനവധി കോളുകൾ ലഭിക്കും. സ്വതവേ ശാന്തരായ ഇനങ്ങൾ പോലും ഇണചേരൽ കാലത്ത് വളരെ aggressive ആയി പെരുമാറും. അതിനാൽ റെസ്ക്യൂവർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണം. ആരോഗ്യപ്രവർത്തകരുടെ ലഭ്യതയും ഇത്തരം സാഹചര്യത്തിൽ പ്രധാനമാണ്. പാമ്പുകടിയേറ്റതായി സംശയം ഉണ്ടായാൽ പോലും ഉടനടി ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്.


ജനനി ശിശു സുരക്ഷാകാര്യ ക്രമം (JSSK) (അമ്മയും കുട്ടീം പദ്ധതി) അറിയാതെ പോകരുത്

അമ്മയുെടയും കുഞ്ഞി ന്റെയും  ആരോഗ്യസംരക്ഷണത്തിനായുള്ള സൗജന്യചികിത്സാപദ്ധതിയാണ് അമ്മയും കുഞ്ഞും  പദ്ധതി. സർക്കാരാശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാഗർഭിണികളും 30 ദിവസം വരെയുള്ള നവജാതശിശുക്കളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിവഴിയുള്ള സേവനങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും  അവകാശമായി പരിഗണിക്കുന്നു. ഗർഭിണികൾįള്ള അവകാശങ്ങൾ1. സൗജന്യ˗പ്രസവ ചികിത്സ, സൗജന്യസിസേറിയൻ2. സൗജന്യ പരിശോധനകൾ, മരുന്നുകൾ3. സൗജന്യ താമസവും ഭക്ഷണവും – സാധാരണ˗പ്രസവത്തിന് മൂന്നുദിവസം, സിസേറിയന് ഏഴുദിവസം (പേവാർഡ് ഉപയോഗിച്ചാൽ വാടക ഇതിൽ പെടുന്നില്ല)4. സൗജന്യരക്തദാനം5. പ്രസവത്തിനായി ആശുപത്രിയിലേക്കും  ˗പ്രസവാനന്തരം വീട്ടിേലക്കും  റഫർ ചെയ്യുമ്പോഴും  സൗജന്യ യാത്രസൗകര്യം.6. എല്ലാ ആശുപത്രിചെലവുകളും  (ഒ.പി. ടിക്കറ്റ് ചാർജ് ഉൾെപ്പെട) സൗജന്യം.7. പ്രസവാനന്തരം 42 ദിവസം വെര ചികിത്സാചെലവ്  സൗജന്യം ജനിച്ച് 30 ദിവസം വെര നവജാതശിശുക്കൾįള്ള അവകാശങ്ങൾ1. സൗജന്യ മരുന്നും  മറ്റ്  പരിശോധന, ചികിത്സാ സൗകര്യങ്ങളും2. വീട്ടിൽനിന്ന് ആശുപത്രിയിക്കും  റഫർ ചെയ്യുമ്പോൾ  മറ്റ് ആശുപതിയിലേക്കും തിരിച്ച് വീട്ടിലേക്കും  സൗജന്യയാത്ര  ആരോ ഗ്യവകുപ്പ്കൂടുതൽ വിവരങ്ങൾക്ക്:സ്റ്റേറ്റ് പ്രോഗ്രാം  മാേനജർ (എൻ എച്ച് എം)ഹെൽത്ത് സർവ്വീസസ് ഡയറക്ടേററ്റ്,ജനറൽ ആശുപത്രി  ജംഗ്ഷൻ, തിരുവനന്തപുരംഫോ ൺ: 0471-2301181, 9946105484


കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരും കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:1. കുഞ്ഞുങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ തികഞ്ഞ വ്യക്തിശുചിത്വം പാലിക്കണം.മുലയൂട്ടുന്ന അമ്മയുടെ കൈകള്‍ ചുരുങ്ങിയത് ഇരുപത് സെക്കന്‍ഡെങ്കിലും സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.2. മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. 3. കൊറോണ ജാഗ്രത തീരുംവരെ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം.4. അമ്മയ്ക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. 5. ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ആശുപത്രിയില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് കൈമാറരുത്. 5.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിന് മുന്‍പായി അമ്മ കൈകളും സ്തനങ്ങളും കഴുകി വൃത്തിയാക്കണം. 6. കുഞ്ഞിനെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അമ്മ സമയാസമയം ദേഹശുദ്ധി വരുത്തി മുലപ്പാല്‍ പിഴിഞ്ഞ് നല്‍കണം.7. നിരീക്ഷണത്തിലായ അമ്മ കൈകളും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകിയ ശേഷം മാസ്‌ക് ധരിച്ചുകൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കാം. 8. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം.സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായത്തിന് 'ദിശ'യുടെ 1056 എന്ന സൗജന്യ നമ്പറില്‍ വിളിക്കണം.


കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് കൊടുക്കാം ഈ ഭക്ഷണങ്ങൾ...

ബുദ്ധിവളർച്ചയുടെയും കാലഘട്ടമാണ് കുട്ടിക്കാലം. അതുകൊണ്ടുതന്നെ ഇക്കാലഘട്ടത്തിൽ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധകൊടുക്കണം.  കഴിവതും ജങ്ക് ഫുഡ് ഒഴിവാക്കുക, പകരം അവർക്ക് പോഷകാഹാരം നൽകുക. പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവയാണ് പ്രധാനമായും കുട്ടികളെ കഴിക്കാൻ ശീലിപ്പിക്കേണ്ടത്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.വിറ്റമിന്‍ സി, ഫോളിക് ആസിഡ്, ഫ്രക്‌ടോസ്, സിങ്ക്, സെലിനിയം, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കുട്ടികൾക്ക് നൽകണം.



വിളർച്ച തടയാം, ചില എളുപ്പമാർഗങ്ങളിലൂടെ 

രക്തത്തില ഹീമോഗ്ലാബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം. പുരുഷന്മാരെക്കാള്‍ അധികമായി സ്ത്രീകളിലാണ് പലപ്പോഴും വിളര്‍ച്ച കണ്ടുവരാറുള്ളത്. വിളര്‍ച്ച മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ചെറുതല്ല. തലകറക്കം, ശ്വാസതടസം, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് വിളര്‍ച്ചയുള്ളവര്‍ നേരിടേണ്ടി വരിക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്.


സൗന്ദര്യത്തിന് കറ്റാർവാഴ

മുഖത്തെ കറുത്ത പാടുകള്‍ നീക്കി, തിളക്കമാര്‍ന്ന ചര്‍മ്മം നല്‍കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. ബാക്റ്റീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ മികച്ചുനില്‍ക്കുന്നു. മികച്ച ഒരു ആന്റി എയ്ജിങ് ക്രീം കൂടിയാണ് കറ്റാര്‍വാഴയുടെ ജെല്‍. കണ്‍തടങ്ങളിലെ കറുപ്പ് മാറ്റുന്നതിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയുടെ നീരും കസ്തൂരി മഞ്ഞളും ചേര്‍ത്ത് മുഖത്തും ചര്‍മ്മത്തിലും പുരട്ടുന്നതു സൂര്യതാപം ഏറ്റ ചര്‍മ്മത്തിന് നല്ലതാണ്. പ്രകൃതിദത്തമായ നല്ലൊരു കണ്ടീഷ്ണര്‍ കൂടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്.


നാരുകൾ അടങ്ങിയ ഭക്ഷണവും ആരോഗ്യവും 

നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പ്രമേഹ രോഗമുള്ളവർക്ക് നല്ലൊരു പ്രതിവിധിയാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തില്ല, അതുകൊണ്ടുതന്നെ ഇവ ധൈര്യമായി കഴിക്കാം. രക്തത്തിലെ കൊളസ്‌ട്രോൾ കുറയാനും ഇത് സഹായിക്കും. അമിതവണ്ണം ഉണ്ടാകാതിരിക്കാനും, മലബന്ധം അകറ്റാനും നല്ലൊരു മാർഗം കൂടിയാണ് നാരുകൾ അടങ്ങിയ ഭക്ഷണം. വൻകുടൽ മലാശയം എന്നിവയിൽ ഉണ്ടാകുന്ന ക്യാൻസറിനെ തടയുന്നതിനും, ഹൃദയാഘാതത്തിനും നല്ലൊരു പരിഹാരമാണ് നാരുകൾ. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു.


അർബുധം അകറ്റാനും വെളുത്തുള്ളി 

വെളുത്തുണ്ണിയ്ക്ക് നിരവധിയാണ് ഗുണങ്ങൾ. വെളുത്തുള്ളി ചതച്ചരച്ച് കഴിക്കുമ്പോൾ ഗുണങ്ങൾ കൂടും. ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും മുന്നിൽത്തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി ശീലമാക്കുന്നതോടെ വൻകുടലിനെ ബാധിക്കുന്ന അർബുദം പോലുള്ള രോഗങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പഠനം കണ്ടെത്തൽ. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.


യുവത്വം നിലനിർത്താൻ നാരങ്ങാവെള്ളം

യുവത്വം നിലനിർത്താൻ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശീലമാക്കാം. ദഹന പ്രവർത്തനങ്ങൾ എളുപ്പമാക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും നാരങ്ങ ഏറെ ഗുണകരമാണ്. നാരങ്ങായിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. അതുപോലെതന്നെ നാരങ്ങായിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും വിവിധതരം അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായകമാകും. ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി യുവത്വം നിലനിർത്താൻ നാരങ്ങാ സഹായിക്കും. ഓർമ്മശക്തി വർധിപ്പിക്കാനും മാനസീക സമ്മർദ്ദം അകറ്റാനും നിരാശ അകറ്റാനും നാരങ്ങാ വെള്ളത്തിന് കഴിയും.


വീട്ടിലിരുന്ന് പരിഹരിക്കാം ഈ മഴക്കാല രോഗങ്ങളെ

വീട്ടിലിരുന്ന് പരിഹരിക്കാം ഈ മഴക്കാല രോഗങ്ങളെമൂക്കൊലിപ്പ്, തലവേദന, ചുമ, പനി, തൊണ്ട വേദന ഇങ്ങനെ നീളുന്നു മഴക്കാലത്തെ ചില ശാരീരിക അസ്വസ്ഥകള്‍. ഇത്തരം അസ്വസ്ഥതകള്‍ക്കുള്ള പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. തുളസിയിലയും ജലദോഷത്തിന് ഉത്തമ പരിഹാരമാണ്. ചതച്ച തുളസി ഇലയും അല്പം കുരുമുളകും ചേര്‍ത്ത വെള്ളം തിളപ്പിച്ചുകുടിക്കുന്നതും ജലദോഷത്തിനും ചുമയ്ക്കും നല്ലൊരു പരിഹാരമാണ്. ഇഞ്ചിച്ചായ കുടിക്കുന്നതും ജലദോഷത്തിന് ഉത്തമ പരിഹാരമാണ്. തുമ്മലിന് ഉത്തമ പരിഹാരമാണ് തേന്‍. തേനില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മലിനെ അകറ്റാന്‍ സഹായിക്കും. പുതിനിയിലയുടെ നീരില്‍ തേനും അല്പം കുരുമുളകും ചേര്‍ത്ത് കഴിക്കുന്നതും തുമ്മല്‍ അകറ്റാന്‍ സഹായിക്കും.


അറിഞ്ഞാൽ ഞെട്ടും അത്രയ്ക്കുണ്ട് സബർ ജെല്ലിയുടെ ഗുണങ്ങൾ

വിറ്റാമിന്‍ എ, ബി, സി, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് സബര്‍ജെല്ലി. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സബര്‍ജെല്ലി ഏറെ ഗുണകരമാണ്. കാലറി വളരെ കുറവാണ് സബര്‍ജെല്ലിയില്‍. അതുകൊണ്ട് തന്നെ ശരീരത്തിലെ അമിത കൊളസ്‌ട്രോളിനെ  ഇല്ലാതാക്കാന്‍ ഈ പഴവര്‍ഗം സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സബര്‍ജെല്ലി കഴിക്കുന്നത് ഗുണം ചെയ്യും. സബര്‍ജെല്ലി ജ്യൂസ് കുടിക്കുന്നതും ആരോഗ്യകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കാന്‍ സബര്‍ജെല്ലി സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും സബര്‍ജെല്ലി സഹായിക്കുന്നു. ആന്റി വൈറല്‍ ഗുണങ്ങളും സബര്‍ജെല്ലിയിലുണ്ട്. ജലദോഷം, പനി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്ക് മികച്ചൊരു പ്രതിവിധിയാണ് സബര്‍ജെല്ലി


കുട്ടികളും ആരോഗ്യവും

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മിക്ക മാതാപിതാക്കളും ടെൻഷൻ അടിക്കാറുണ്ട്. പ്രത്യേകിച്ച് അവർക്ക് നൽകുന്ന ഭക്ഷണത്തെക്കുറിച്ചാണ് മിക്കവരുടെയും ടെൻഷൻ. എന്നാൽ കുട്ടികൾക്ക് നൽകേണ്ട പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം..പച്ചക്കറികൾ, ഇളവർഗങ്ങൾ,  പഴവർഗങ്ങൾ, നട്സ് എന്നിവയെല്ലാം കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുട്ടികൾ മിക്കപ്പോഴും ഭക്ഷണം കഴിക്കാൻ മടികാണിക്കും. എന്നാൽ അവർക്ക് ഇഷ്ടപെട്ട രീതിയിൽ ഭക്ഷണം ഉണ്ടാക്കി നൽകുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. സ്കൂളുകളിലേക്ക് ഭക്ഷണം കൊടുത്തുവിടുമ്പോൾ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ശ്രദ്ധിക്കണം. വ്യത്യസ്ത രീതിയിൽ ഇവ തയാറാക്കി നൽകുന്നത് കുട്ടികളിൽ ഭക്ഷണത്തോട് ഇഷ്ടം ഉണ്ടാകാൻ സഹായിക്കും.


അറിയാം ക്യാരറ്റിലെ അത്ഭുത ഗുണങ്ങൾ

ക്യാരറ്റ് വെറുതെ കഴിക്കുന്നതും ജ്യൂസ് ആക്കി കുടുക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിൽ ധാരാളമായി അയൺ, സൾഫർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കാഴ്ചശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും. ക്യാരറ്റ് ഹൃദ്രോഗത്തിനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ക്യാരറ്റ് നീര് കുടിയ്ക്കുന്നത് സ്ഥിരമാക്കുന്നതോടെ ഹൈപ്പർ അസിഡിറ്റിക്കും ഇത് പരിഹാരമാകും. ക്യാരറ്റ് വേവിച്ചുകഴിക്കുന്നതോടെ കരൾ സംബന്ധമായ രോഗങ്ങൾ, മഞ്ഞപിത്തം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും ഒരു പരിധിവരെ പരിഹാരംകാണാൻ സാധിക്കും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങൾക്കും ബെസ്റ്റാണ് ക്യാരറ്റ്.  ക്യാരറ്റ് ആന്റി ക്യാന്‍സര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു.


ജോലിയും വ്യായാമവും; അറിഞ്ഞിരിക്കേണ്ടത്

കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയുമ്പോൾ വളരെ  കുറഞ്ഞ അളവിലുള്ള ഊർജം  മാത്രമാണ് ചെലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു.ശരീരം ആവശ്യത്തിന് ചലിക്കാതെ വരുമ്പോള്‍ നാഡീ വ്യൂഹത്തെ മൂടിയിരിക്കുന്ന മസിലുകള്‍ നിര്‍ജീവമാകുന്നു. ഇത് ഡിസ്‌ക് വേദന, തകരാറുകള്‍, തേയ്മാനം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇരുന്ന് ജോലി ചെയ്യുന്നവർ ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും.


തേങ്ങാപ്പാലും സൗന്ദര്യവും

മുഖകാന്തിയ്ക്കും ചർമ്മ സംരക്ഷണത്തിനും തേങ്ങാപ്പാൽ ശരീരത്തിൽ തേച്ചു പിടിപ്പിയ്ക്കുന്നത് ഒരു ശാശ്വത പരിഹാരമാണ്. തേങ്ങാപ്പാലിൽ അല്പം മഞ്ഞൾ ചേർത്ത ശേഷം ഇത് ശരീരത്തിലും മുഖത്തും തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇതും ചർമ്മം വെട്ടിത്തിളങ്ങാൻ സഹായിക്കും. തേങ്ങാപാൽ സ്ഥിരമായി ശരീരത്തിൽ തേയ്ച്ച് പിടിപ്പിക്കുന്നത് ഡ്രൈ സ്കിൻ ഇല്ലാതാക്കും.തേങ്ങാപ്പാല്‍ കണ്ടീഷനിങ് ഇഫക്ട് നല്‍കുന്നതിനാല്‍ മുടി മൃദുലമാകാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാല്‍ സഹായിക്കും


​ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക്...

​ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍  കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങൾ ധാരാളമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും. പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ ശരീരഭാരം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി. കൊളസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാന്‍ ഉണക്ക മുന്തിരി കഴിക്കുന്നത് അത്യുത്തമമാണ്. മാമ്പഴത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ധാരാളം അടങ്ങിയ മാങ്ങയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ശരീരഭാരം കൂട്ടാന്‍ മാങ്ങ കഴിക്കുന്നത് നല്ലതാണ്. തേങ്ങ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


​കാണാനും കഴിക്കാനും ബെസ്റ്റാണ് സ്ട്രോബറി

​വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് സ്‌ട്രോബറി. ദിവസവും രണ്ട് സ്‌ട്രോബറി വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് സ്‌ട്രോബറി. ശരീരത്തില്‍ അമിതമായ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ചെറുക്കാനും സ്‌ട്രോബറി നല്ലതാണ്. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സ്‌ട്രോബറി സഹായിക്കും. ധാരളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇവയിൽ അതിനാല്‍ ദഹനം സുഗമമാക്കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് സ്‌ട്രോബറി. കാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയാനും സ്‌ട്രോബറിക്ക് ശേഷിയുണ്ട്.


മുഖസൗന്ദര്യത്തിന് ചില എളുപ്പമാർഗങ്ങൾ 

മുഖസൗന്ദര്യത്തിനു വേണ്ടി പല വഴികള്‍ പരിക്ഷിച്ചു മടുത്തെങ്കില്‍ ഇനി ചില എളുപ്പവഴികൾ നോക്കാം. കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ഒരുപാട് ഗുണങ്ങളുണ്ട് നെല്ലിക്കയ്ക്ക്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇരുമ്പ് കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ ധാരാളമുണ്ട്. ഇവയെല്ലാം ഏറെ ആരോഗ്യകരമാണ്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും നെല്ലിക്ക നല്ലതാണ്. വെയിലേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന കരിവാളിപ്പിന് ഉത്തമമായ പരിഹാരമാണ് നെല്ലിക്ക.നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മ കാന്തിയേകാന്‍ സഹായിക്കുന്നു. നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.


മുഖം ചുളിക്കാതെ കഴിക്കാം പാവയ്ക്ക 

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നമ്മുടെ പാവയക്ക. അതുകൊണ്ടുതന്നെ പാവയ്ക്കയെ അത്ര നിസാരമായി കാണാന്‍ ആവില്ല. ഇരുമ്പ്, മഗ്‌ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കന്‍ പാവയ്ക്ക സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കുന്നതിനാല്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദഹനം സുഗമമാക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിലും പാവയ്ക്ക സഹായിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പാവയ്ക്ക ഗുണം ചെയ്യുന്നു. അനീമിയ ഉള്ളവര്‍ പാവയ്ക്ക ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്.


തൃപ്പൂണിത്തുറയില്‍ മഴക്കാല ഓയില്‍ മസ്സാജ് ഓഫര്‍

മഴക്കാലം.ചർമസൗന്ദര്യം  നിലനിർത്താൻ  ചികിത്സകൾ  ചെയ്യേണ്ട  സമയം.  പാരമ്പര്യ  ചികിത്സകൾ  ചെയ്യുന്ന  സമയം. ഫുൾബോഡി  ഓയിൽ  മസ്സാജ്  ചെയ്യേണ്ട  സമയം.      . Head oil  massage,  Face massage,  Foot massage   ഇവ  ഒരുമിച്ചു  ചെയ്യുമ്പോൾ  ഒരു  ഫുൾബോഡി  മസ്സാജിന്റെ  എല്ലാ  ഗുണങ്ങളും  ലഭിക്കുന്നു. ശരീരത്തിലെ  പ്രധാനഞരമ്പുകൾ  സ്ഥിതി ചെയ്യുന്ന  ഈ  ഭാഗങ്ങളിലേക്ക്  കൊടുക്കുന്ന  മസ്സാജ്,  ശരീരത്തെ  മുഴുവൻ  റിഫ്രഷ്  ചെയ്യിക്കുന്നു. ഇരുപതുവർഷത്തെ പരിചയസമ്പത്തുമായി ലോറെറ്റ്  ഫ്രാൻസിസ് ഇതിനുനേതൃത്വം നൽകുന്നത്. അതിനായി തൃപ്പൂണിത്തുറയിലുള്ള  APHRODITE'S  FAMILY  SALON  നിങ്ങൾക്കായി  ഒരു  ഓഫർ  നൽകുന്നു. വേഗം  ഈ സുവർണാവസരം  പ്രയോജനപ്പെടുത്താവുന്നതാണ്. മാർക്കറ്റ്  റോഡ് ന്റെ  എതിർവശത്തെ  പള്ളിപ്പറമ്പുകാവ്  റോഡിൽ , ശ്രീഭദ്ര  എൻക്ലേവ്ന്റെ  എതിർവശത്താണ്   ഈ  സ്ഥാപനം  സ്ഥിതി  ചെയ്യുന്നതു. 


​മുഖക്കുരു കളയാൻ എളുപ്പമാർഗങ്ങൾ

​ഇന്ന്മിക്കവരെയും ബാധിക്കുന്ന വലിയ പ്രശ്നമാണ് മുഖക്കുരു.ശരീരത്തിലെ ഏറ്റവും സെന്സിറ്റീവായ ഭാഗങ്ങളിൽ ഒന്നാണ് മുഖം. അതുകൊണ്ടുതന്നെ മുഖത്തിന്റെ ഭംഗി നശിച്ചിട്ട് അത് പരിഹരിക്കുന്നതിനേക്കാൾ അത് വരാതെ കാത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ബെസ്റ്റായ മാർഗം. അതിനാൽ മുഖക്കുരു ഉണ്ടാവുന്നതിന്റ കാരണമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്. തിരിച്ചറിഞ്ഞാൽ മാത്രമേ അതിന് ശരിയായ രീതിയിൽ പരിഹാരം കണ്ടെത്താനും വരാതെ സൂക്ഷിക്കാനും കഴിയുകയുള്ളു.ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് ശീലമാക്കുന്നതും മുഖത്ത് അഴുക്ക് ഇരിക്കാതെ മുഖത്തെ സംരക്ഷിക്കും. അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില് പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുഖത്ത് മേയ്ക്കപ്പ് ഇടുക. ആവശ്യം കഴിഞ്ഞാലുടൻ മെയ്ക്കപ്പ് തുടച്ച് വൃത്തിയാക്കാനും മറക്കരുത്.


​ആരോഗ്യത്തോടെ ഇരിക്കാൻ കഴിക്കാം ​​ഉണക്കമുന്തിരി

​ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഉണക്ക മുന്തിരിയില്.. അതുകൊണ്ടുതന്നെ ഗുണങ്ങളും ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലതാക്കാന്‍ ഉണക്ക മുന്തിരി സഹായിക്കുന്നു.അയണും കോപ്പറും ധാരളം അടങ്ങിയിട്ടുള്ളതിനാല്‍ രക്ത കുറവുള്ളവര്‍ ഉണക്ക മുന്തിരി കഴിക്കുന്നതു നല്ലതാണ്. വിളര്‍ച്ചയെ തടയാന്‍ ഇത് സഹായിക്കുന്നു. നാരുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹനം സുഗമമാക്കുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു. മലബന്ധം അകറ്റാനും ഉണക്കമുന്തിരി നല്ലതാണ്.


അറിയാം പഞ്ചസാരയുടെ ഗുണങ്ങൾ

സൗന്ദ്യര്യ സംരക്ഷണത്തിന്  ഏതറ്റം വരെയും പോകാൻ എല്ലാവരും തയാറാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.  നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖത്തെ രോമവളര്‍ച്ച തടയുന്നതിനും, ചുണ്ടുകളിലെയും കാലുകളിലെയും വിണ്ടുകീറലും വരൾച്ചയും ഇല്ലാതാക്കുന്നതിനും, മുഖത്തെ ബ്ളാക്ക് ഹെഡ്‌സിനുമൊക്കെ ഒരു പരിഹാരമാണ് പഞ്ചസാര..പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്‌ക്കാനാകും. അതുപോലെ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാനും അത്യുത്തമമാണ് ഈ മസാജ്.


കൊളസ്‌ട്രോൾ നിയന്ത്രിക്കാം ​​ആഹാരശീലത്തിലൂടെ

ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങളാണ് കൊളസ്‌ട്രോളും ഹൃദ്രോഗവും  മിക്കവരിലും കണ്ടുതുടങ്ങിയത്തിന്റെ പ്രധാന കാരണം. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്..ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തിൽ പിത്തരസം ഉത്പാദിപ്പിക്കുന്നതോടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഇല്ലാതാവുന്നു. ഇതോടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനം ഊർജിതമായി  നടക്കുന്നു. ഇത് ഹൃദയാഘാതം  ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.


താരൻ അകറ്റാൻ ചില എളുപ്പമാർഗങ്ങൾ

​മുടിയുടെ ആരോഗ്യത്തിന്  ചെറുനാരങ്ങ അത്യുത്തമമാണ്. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. മുടി ഊരിവീഴുന്നത് തടയാനും താരൻ അകറ്റാനും  ഇത് സഹായകമാകും. അല്‍പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ ഏറെ ഫലപ്രദമാണ്.ഒരു കപ്പ് തൈരില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി  തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് താരൻ അകറ്റാനും മുടിക്ക് കരുത്തേകാനും തിളക്കമുള്ളതാകാനും ഇത് സഹായകമാകും.


കണ്ണിനെ കണ്ടറിഞ്ഞ് സംരക്ഷിക്കാം

മനോഹരമായ കണ്ണുകൾ എല്ലാവരുടെയും സ്വപ്നമാണ്. കണ്ണെഴുതി മനോഹരമായി കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ കണ്ണിന്റെ സംരക്ഷണത്തിന് ചില പൊടികൈകൾ നോക്കാം. തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കണ്ണ് കഴുകുന്നതും കണ്ണിന്റെ സൗന്ദര്യം വർധിപ്പിക്കും. അമിതമായി ഫോൺ ഉപയോഗിക്കുന്നതും ധാരാളം സമയം കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നതുമാണ് കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണമാകാറുണ്ട്. കിടക്കുന്നതിന് മുൻപ് കണ്ണിന് നൽകിയ മേക്കപ്പ് നന്നായി കഴുകി വൃത്തിയാക്കണം. തുടർച്ചയായി കമ്പ്യൂട്ടറിൽ നോക്കിയിരുന്നാൽ തലവേദന എടുക്കാനും, കണ്ണിന്റെ കാഴ്ച കുറയാനും സാധ്യതയുണ്ട്. ഇടയ്ക്ക് കണ്ണുകൾ അടച്ചിരിക്കുകയും, കണ്ണ് കഴുകുകയും ചെയ്യണം. ഇത് കണ്ണിന്റെ സ്‌ട്രെയിൻ കുറയ്ക്കും. നന്നായി വെള്ളം കുടിക്കുന്നതും കണ്ണ് സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്.


​ഒന്നല്ല ഒരുപാടുണ്ട് ​​ആപ്പിളിന് ഗുണങ്ങൾ

​ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കാനും ക്യാന്‍സർ പ്രതിരോധിക്കുന്നതിനും വരെ ഉത്തമമാണ് ആപ്പിൾ. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകമാകും.ഇതിന് പുറമെ കൊളസ്‌ട്രോൾ കുറയ്ക്കാനും ശ്വാസകോശ ക്യാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും  ആപ്പിളിനു കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ആപ്പിളിലെ മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്. ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.


​​ആഹാരത്തിനും ആരോഗ്യത്തിനും ബെസ്റ്റാണ് ഗ്രാമ്പു

​ആരോഗ്യ സംരക്ഷണത്തിന് പുറമെ  ആഹാര സാധനങ്ങള്‍ക്ക് രുചി നല്‍കാനായും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. ഫൈബർ, വിറ്റാമിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി  ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. കരളിനെ സംരക്ഷിക്കാനുള്ള ഏറ്റവും  ഉപയോഗപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ഗ്രാമ്പു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.  പല്ലുവേദനയ്ക്കുള്ള  പരിഹാരമായും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. ഇത് വായിലിട്ടു ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ജലദോഷം, ചുമ എന്നിവയ്ക്കും ശ്വാശ്വത പരിഹാരമായി ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. തൊണ്ട വേദനയുണ്ടെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂവായിലിട്ട് ചവച്ചാലും ഇത് മാറിക്കിട്ടും.  പൊള്ളലേറ്റതിനും മുറിവുകള്‍ ഉണങ്ങുന്നതിനും പറ്റിയ നല്ലൊരു മരുന്നാണ് ഇത്. ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിയ്ക്കും.


കോഴിക്കോട് നിന്നും ഇതാദ്യമായി ഒരു പെൺകുട്ടി ​​രക്തമൂലകോശം ദാനം ചെയ്തിരിക്കുന്നു.

​കോഴിക്കോട് നിന്നും ഇതാദ്യമായി ഒരു പെൺകുട്ടി ​​രക്തമൂലകോശം ദാനം ചെയ്തിരിക്കുന്നു. എം എ. എം ഒ കോളേജ് രണ്ടാംവർഷ പി. ജി വിദ്യാർത്ഥിയാണ് ​​സിനി. ലുക്കിമിയ ബാധിച്ച 25 വയസ്സുകാരൻ രക്തമൂലകോശം ​​ദാനം ചെയ്ത് നാടിനു മാതൃകയിരിക്കുയാണ് ഈ 23ക്കാരി. രക്താർബുദം പോലെയുള്ള മാരക രോഗത്തിന്റെ ഏകപ്രതിവിധിയാണ് രക്തമൂല കോശദാനം. ഭാവിയിൽ ഏറ്റവും മഹത്തായ ദാനം കൂടിയാണ് ഇത്. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും  സുരക്ഷിതവുമാണ് രക്തമൂല കോശദാനം.ദാത്രി ബ്ലഡ്‌ സ്റ്റംസെൽ ഡോണർ രജിസ്ട്രി വഴിയായിരുന്നു മൂലകോശം ദാനം.


വൃക്കയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാറി മാറി വരുന്ന ജീവിതശൈലികള്‍ പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. പലവിധ രോഗങ്ങളും വൃക്കകളെ ബാധിക്കാറുണ്ട്. കിഡ്‌നി സ്‌റ്റോണ്‍ ആണ് ഇത്തരം രോഗങ്ങളില്‍ പ്രധാനം. ചൂടുകാലത്ത് കിഡ്‌നി സ്റ്റോണ്‍ വ്യാപകമായി കണ്ടുവരാറുണ്ട്. വെള്ളം ധാരാളമായി കുടിച്ചാല്‍ ഒരു പരിധിവരെ പലവിധ രോഗങ്ങളില്‍ നിന്നും വൃക്കകളെ സംരക്ഷിക്കാം. ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തേണ്ടതും വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. നാരങ്ങാവെള്ളം, സംഭാരം, രാമച്ചം, തുളസിയില, കരിങ്ങാലി തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അമിതമായ ഉപ്പിന്റെ ഉപയോഗം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, കോളകള്‍, ഓക്‌സലേറ്റ് അധികമുള്ള പാനിയങ്ങള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല.


​ശ്രദ്ധിക്കാം ​​ചില ഫുഡ് ഹാബിറ്റ്സ്

​സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. മാംസം സംസ്‌ക്കരിച്ച്‌ പാക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച്‌ സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്‌ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.


​ അറിയാം പാവയ്ക്കയുടെ ഗുണങ്ങൾ

​ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ സമ്പന്നനാണ് നമ്മുടെ പാവയക്ക. പാവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..ഇരുമ്പ്, മഗ്ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കുന്നതിനാല്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. അമിതമായ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിലും പാവയ്ക്ക സഹായിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പാവയ്ക്ക ഗുണം ചെയ്യുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം സുഗമമാക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു.


​മുടി തഴച്ചുവളരാൻ ​​ചില എളുപ്പമാർഗങ്ങൾ

​ചില ഭക്ഷണങ്ങളും മുടിയുടെ വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കാറുണ്ട്. പച്ചക്കറികൾ ധാരാളമായി കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും.  കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും


​ ​​പല്ലു സംരക്ഷണത്തിന് കഴിക്കാം ഓറഞ്ച്

​രാവിലെയും വൈകിട്ടും പല്ല് തേയ്ക്കുക എന്നതാണ് പല്ല് സംരക്ഷണത്തിന്റെ ആദ്യ ഘട്ടം. അതുപോലെ പല്ലിൽ ഉണ്ടാകുന്ന പുളിപ്പ്, പല്ലിലെ പൊത്തുകൾ, പല്ല് വേദന എന്നിവ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നതോടെ പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം, പല്ലുവേദന, പല്ലിൽ ഉണ്ടാകുന്ന അസ്വസ്തതകൾ എന്നിവ മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസിയം എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും. സോഡിയം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.


​രാത്രി ഭക്ഷണം ലേറ്റ് ആയി കഴിക്കുന്നവർ അറിയാൻ

​രാത്രി വളരെ നേരത്തെ തന്നെ ഭക്ഷണം കഴിക്കണം. ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല. അതുകൊണ്ട് പകൽ കഴിക്കുന്ന അളവിൽ രാത്രി ഭക്ഷണം കഴിക്കാൻ പാടില്ല.  പകൽ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ ചെയ്താൽ  രാത്രിയിൽ വിശക്കില്ല. എന്നാൽ രാത്രി ഭക്ഷണം പൂർണമായി ഒഴിവാക്കുന്നതും ശരീരത്തിന് നല്ലതല്ല. അതിനാൽ രാത്രിയിൽ വളരെ  കുറഞ്ഞ അളവിൻ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം.രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യാറുണ്ട്. അതുപോലെത്തന്നെ രാത്രിയിൽ ജങ്ക് ഫുഡുകൾ കൊറിക്കുന്ന ശീലവും പൂർണമായും ഒഴിവാക്കണം. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും


​മുഖകാന്തി വർധിപ്പിക്കാൻ ചില പൊടികൈകൾ

​കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തി ലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും കുരുക്കളുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കാറുണ്ട്. ചര്‍മ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകള്‍ ഇന്നുണ്ട്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.ഹണി ഫേസ് പാക്ക്…ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് തേന്‍. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. തേനും അല്‍പം റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക.പപ്പായ ഫേസ് പാക്ക്…മുളം തിളങ്ങാന്‍ വളരെ നല്ലതാണ് പപ്പായ ഫേസ് പാക്ക്. അരകപ്പ് പപ്പായ പേസ്റ്റും അരസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക.ചന്ദനം, മഞ്ഞള്‍, പാല്‍ ഫേസ് പാക്ക്…ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച്‌ 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച്‌ കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വളരെ സഹായകമാണ്.


​ ​​ ജീരകവെള്ളത്തിന്റെ ഗുണങ്ങൾ ഇവയൊക്കെയാണ്.

​ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ജീരകം. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല. ഒരു സ്പൂണ്‍ ജീരകത്തില്‍ ഏഴ് കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ദഹനം സുഗകരമാക്കുന്നതിനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും മികച്ച ഒരു പ്രതിവിധിയാണ് ജീരകം. ഗ്യാസ്‌ട്രെബിള്‍, നെഞ്ചെരിച്ചില്‍ തുടഹ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ കുറച്ച് ജീരകം വായിലിട്ട് ചവച്ചരച്ച് കഴിച്ചാല്‍ അസ്വസ്ഥത ഭേദമാകും.ഇതിനുപുറമെ ആന്റി ഓക്‌സിഡന്റുകളും ജീരക വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് കൂടുതല്‍ ഉന്‍മേഷം നല്‍കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ദോഷകരമായ ഓക്‌സിജന്‍ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. വിറ്റാമിന്‍ എ, സി എന്നിവയും ജീരകത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇങ്ങനെപോകുന്നു ഈ ഇത്തിരിക്കുഞ്ഞൻ ജീരകത്തിലെ ഗുണങ്ങൾ.


​അറിയാം കാന്താരി മുളകിനെ

​സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്ക്ക് നിരവധിയാണ് ഔഷധ ഗുണങ്ങൾ. കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ എന്ന ഘടകമാണ്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്.കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ ദഹനത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്.പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാന്താരിയ്ക്ക് സാധിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.ഹൃദയസംബന്ധമായ രോഗമുള്ളവർക്കും മിതമായ രീതീയിൽ കാന്താരി ഉപയോഗിക്കാം. ഫംഗസ്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കാന്താരിയ്ക്ക് കഴിയാറുണ്ട്


ഒരുമിച്ച് കഴിക്കരുത്

​ഇഷ്ടപെട്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കരുത്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് വിഷമയമാകാറുണ്ട്.​​​​ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..പാലും ആന്റിബയോട്ടിക്കും: ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പാലോ പാൽ  ഉല്പന്നങ്ങളോ പരമാവധി ഒഴിവാക്കണമെന്നാണ് വൈദ്യന്മാർ പറയുന്നത്. കാരണം ആന്റിബയോട്ടിക്കുകൾ പാൽ ഉൽപന്നങ്ങളിലെ പോഷകങ്ങൾ ശരീരം ആഗീരണം ചെയ്യുന്നത് തടസ്സപ്പെടുത്തും.നാരങ്ങയും പാലും: നാരങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. കാരണം നാരങ്ങാ ആസിഡ് ആണ്. അതിൽ പാൽ ചേരുമ്പോൾ പൽ പിരിയും , ഇത് ഒരുമിച്ച് കഴിച്ചാൽ ദഹന പ്രശ്നം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്ങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഒരമാവധി ഈ കോമ്പിനേഷൻ ഒഴിവാക്കണം.ചായയും തൈരും : ചായയും തൈരും ഒന്നിച്ച് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.


​ആരോഗ്യമുള്ള ശരീരത്തിന് ​​മുളപ്പിച്ച് ചെറുപയർ കഴിക്കുന്നത് ശീലമാക്കാം

​ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. ദിവസവും രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ പോലുള്ള ധാന്യങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകളും മുളപ്പിച്ച പയറില്‍ ഉണ്ട്. അതുപോലെതന്നെ സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മുളപ്പിച്ച ധാന്യങ്ങൾക്ക് സാധിക്കും.അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ.


ഇനി പാമ്പിനെ പേടിക്കണ്ട നമ്പറുകൾ കയ്യിലുണ്ട്

പാമ്പിനെ പേടിയില്ലാത്തവരായി ആരും ഇല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പാമ്പിന്റെ അടുത്ത് എത്തിപെടാത്തവരും ഇല്ല എന്ന് പറയാം. നമ്മുടെ താമസസ്ഥലത്തോ ഓഫീസിലോ വരുന്നവഴിക്കൊ ഒക്കെ നമ്മുടെ വഴിമുടക്കിയായി പലപ്പോഴും പാമ്പുകളുടെ മുന്നിൽ നമ്മൾ പെടാറുണ്ട് . പലപ്പോഴും നമ്മളതിനെ ഉപദ്രവിക്കാരും ഉണ്ട്. നമ്മളെപ്പോലൊരു ജീവിയാണ് അതും, ആവാസ വ്യവസ്ഥയിൽ വളരെ പ്രാധാന്യമുള്ള, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരുജീവിയാണ് പാമ്പുകൾ. എവിടെ പാമ്പിനെ കണ്ടാലും വാവസുരേഷിനെ എല്ലാവര്ക്കും അറിയാം . എന്നാൽ തിരുവന്തപുരത്തിനിന്നും എല്ലാജില്ലയിലും വാവസുരേഷിന്‌ എത്താൻ കഴിയില്ല . അതിനാൽ എല്ലാ ജില്ലയിലും ഉള്ള കുറച്ചുപേരുടെ ഫോൺ നമ്പറുകൾ നമ്മൾ സൂക്ഷിച്ചു വച്ചിരിക്കുന്നത് നല്ലതാണു. #കേരള_വനം_വന്യജീവി_വകുപ്പ്റാപ്പിഡ് റെസ്പോൺസ് ടീംടോൾ ഫ്രീ നമ്പർ- 18004254733#ഫോറസ്റ്റ്_ഡിപ്പാർട്ടുമെന്റ്, (#SWARA) സ്‌നേക്ക് ആൻഡ് വൈൽഡ് ആനിമൽ റസ്ക്യൂവേഴ്സ് അസോസിയേഷൻഎന്നിവയുമായി ചേർന്ന് പ്രവർത്തന നിരതരായിയിരിക്കുന്നവിവിധ ജില്ലകളിലെ റസ്ക്യൂ ടീമംഗങ്ങളുടെ ഡീറ്റയിൽസ് താഴെ കൊടുത്തിരിക്കുന്നു.#കാസർകോട് സന്തോഷ് - 9400014590പനയാൽജയപ്രകാശ് - 9847754393നവനീത് - 8848858182മാവുങ്കൽവിപിൻ - 9895288131പൊയിനാച്ചിശരത്ത് - 9048260157കാഞ്ഞങ്ങാട്അനീഷ് - 9744700705ചീമേനിഅനൂപ് - 9633528908#കണ്ണൂർ റിയാസ് മാങ്ങാട് - 9895255225ഗണേഷ് ബാബു - 9446660798 ശ്രീജിത്ത് - 9895876411 തളിപറമ്പ്അനിൽ - 9946460494. ചക്കരക്കൽ സന്ദീപ് 8129639601.#വയനാട് പേരിയ മമ്മാലി 9961540224 മാനന്തവാടി സുജിത്ത് 9400490847കാട്ടിക്കുളം നിഷാന്ത് - 9744667767പടിഞ്ഞാറത്തറമാനു - 9961955584കേണിച്ചിറമാനുവൽ -9847902565കൽപ്പറ്റഷഫീഖ് - 8943939090മേപ്പാടിബഷീർ - 9961569597ബത്തേരി വിഷ്ണു - 8606262978#കോഴിക്കോട് അനീഷ് - 9946730728അരുൺ - 9846966399തിരുവണ്ണൂർസബീഷ് - 9847500484അടിവാരംഅർജ്ജുൻ - 8139041554#മലപ്പുറം റഹ്മാൻ ഉപ്പൂടൻ9447133366 സിറാജ് -9846901960എടവണ്ണകുഞ്ഞിപ്പ - 9895767472പട്ടാമ്പി, കൈപ്പുറംനാസർ 8907020503കോട്ടക്കൽഅബ്ദുൾ ഗഫൂർ തലപ്പാറ8157058551കൊണ്ടോട്ടിഅസ്ലം - 9037157233കിഴിശ്ശേരിസുനിൽ ബാബു - 9447626916ഇല്യാൻ അബു - 9447627056#പാലക്കാട് ഒറ്റപ്പാലംരഞ്ജിത്ത് - 8281689607#തൃശൂർ ജോജു -9745547906 രൻജിത്ത് നാരായണൻ 9995808510മിഥുൻ - 9567856706ഇരിങ്ങാലക്കുടഷബീർ - 93492 69376ചാവക്കാട്ശ്രീനാഥ് - 9746313135പേരാമംഗലംശ്രീക്കുട്ടൻ - 9961359762അന്തിക്കാട്പ്രസാദ് - 9961354070ചാലക്കുടിസാദിഖ്- 8848332707#എറണാകുളം രാഹുൽ - 9995557413വിദ്യാ രാജു- 9496451335അസിസ്റ്റ് സിനിലാൽ - 9847485830കൊച്ചിജോസഫ് - 7594804932#ഇടുക്കി തേക്കടിഅബീഷ് - 8943249386#കോട്ടയം ആഷിഷ് ജോസ്-9745752837പാലഉണ്ണിക്കൃഷ്ണൻ - 9447772167#ആലപ്പുഴ അനുരാജ്-9745502592ഹരിപ്പാട് ടൈറ്റ്സൺ - 7025462962ചേർത്തലഎഡ്വിൻ - 8907701653#പത്തനംതിട്ട അടൂർഅഭിജിത്ത് -7025540385റാന്നി - കോന്നിമുഹമ്മദ് അൻവർ - 9446795213#തിരുവനന്തപുരം രാജി അനിൽ കുമാർ- 9497002394മലയിൻകീഴ്കണ്ണൻ - 8921555251#പാമ്പുകടിയേൽക്കുക, #വിഷചികിത്സ തുടങ്ങിയ കാര്യങ്ങൾക്കും സംശയ നിവാരണത്തിനും വേണ്ടി ബന്ധപ്പെടാനുള്ള ഡോക്ടർമാർ.അനൂപ് കുമാർ - 8921549811ജയേഷ് കുമാർ- 9333334477വിഷപ്പാമ്പ് കടിയേറ്റാലുള്ള #ആൻറിവെനത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാൻജോസ് ലൂയീസ് -9319165075


​പച്ചക്കറിയിലെ വിഷാംശം നീക്കാൻ പരീക്ഷിക്കാം ഈ മാർഗങ്ങൾ

​പച്ചക്കറികള്‍ക്കായി കടകളെയും ചന്തകളെയുമൊക്കെയാണ്  ആശ്രയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാല്‍ പലപ്പോഴും വിഷാംശം നിറഞ്ഞ പച്ചക്കറികളാണ് മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം ലഭിക്കാറുള്ളത്. എന്നാല്‍ പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികളുണ്ട്. അത്തരം ചില മാര്‍ഗങ്ങൽ എന്തൊക്കെയാണെന്ന് നോക്കാം...ഏതുതരം പച്ചക്കറിയാണെങ്കിലും ഉപയോഗത്തിനു മുമ്പായി  പല ആവര്‍ത്തി അവ കഴുകണം. ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ പച്ചക്കറികള്‍ കഴുകുന്നതാണ്  നല്ലത്. കറിവേപ്പില, തക്കാളി, പച്ചമുളക് തുടങ്ങിയവയിലെ വിഷാംശം ഇല്ലാതാക്കാന്‍ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ ഇവ മുക്കിവെയ്ക്കുക. ശേഷം പല തവണ ഈ പച്ചക്കറികള്‍ കഴുകണം. ഇഞ്ചിപേസ്റ്റ് അലിയിച്ച വെള്ളത്തില്‍ ഈ പച്ചക്കറികള്‍ കഴുകുന്നതും വിഷാംശത്തെ ഇല്ലായ്മ ചെയ്യാന്‍ ഒരു പരിധി വരെ സഹായിക്കും.പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാന്‍ ഉപ്പു ലായനിയിലോ അല്ലെങ്കില്‍ മഞ്ഞല്‍ വെള്ളത്തിലോ ഈ പച്ചക്കറികള്‍ മുക്കിവെയ്ക്കുക. തുടര്‍ന്ന് പല ആവര്‍ത്തി ഇവ കഴുകുകയും. വേണം. വെള്ളം പൂര്‍ണ്ണമായും വാര്‍ന്നുപോയ ശേഷം ഇത്തരം പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്


​ആരോഗ്യം സംരക്ഷിക്കാൻ​​ ​​മഞ്ഞൾ ചായ ബെസ്റ്റ്

​നമ്മുടെയൊക്കെ വീടുകളിൽ സുലഭമായ മഞ്ഞൾ ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ ബെസ്റ്റാണ്. ആരോഗ്യ കാര്യത്തില്‍ മഞ്ഞള്‍ചായയും ഏറെ മുന്നിലാണ്. മഞ്ഞള്‍ ചായയുടെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..കരള്‍സംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ മഞ്ഞള്‍ ചായ ശീലമാക്കുന്നത് വളരെ നല്ലതാണ്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ദിവസവും മഞ്ഞള്‍ ചായ കുടിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കാന്‍സര്‍ വരാതിരിക്കാനും മഞ്ഞള്‍ ചായ നല്ലതാണ്. മഞ്ഞളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മഞ്ഞള്‍ചായ ഉത്തമ പരിഹാരമാണ്. മഞ്ഞള്‍ ചായയില്‍ അല്‍പം പുതിന ഇലയോ തുളസി ഇലയോ ചേര്‍ത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ മഞ്ഞള്‍ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കാന്‍ മഞ്ഞള്‍ ചായ സഹായിക്കും


​ശരീര ഭാരം കുറയ്ക്കാൻ ​​ശീലമാക്കാം ചില എളുപ്പവഴികൾ...

​മെലിഞ്ഞ് സ്ലിം ബ്യുട്ടിയായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യം പലരുടെയും ശരീരഭാരം ക്രമാതീതമായി വർധിപ്പിക്കാറുണ്ട്. ഭാരം കുറയ്ക്കാനായി ഒരുപാട് ​മാർഗങ്ങൾ  പരീക്ഷിക്കുന്നവരാണ് നമ്മളിൽ കൂടുതലും. എന്നാൽ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ടെന്ന് പലരും അറിയില്ല..എളുപ്പത്തിൽ തടികുറയ്ക്കാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കും. ദിവസവും മൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും കുടിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ നല്ലതാണ്. തടികുറയ്ക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു മാർഗമാണ് കറുകപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. കറുവപ്പട്ട വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് കുരുമുളക്. കൊഴുപ്പിനെ വലിച്ചെടുത്ത് ശരീരത്തില്‍ നിന്നകറ്റാനുള്ള കഴിവ് കുരുമുളകിനുണ്ട്. ചായക്കൊപ്പവും, ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പവും അല്പം കുരുമുളക് ഇട്ട് ശേഷം ഇവ ഉപയോഗിക്കാവുന്നതാണ്.


​ആരോഗ്യ സംരക്ഷണത്തിന് ​​ശീലമാക്കാം വ്യയാമം

​ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും പലരും വിട്ടുപോകുന്ന ഒന്നാണ് ആരോഗ്യ സംരക്ഷണം. എന്നാൽ വ്യായാമം ശീലമാക്കിയാൽ നിരവധിയാണ് ഗുണങ്ങൾ. ശരീരത്തിനും മനസിനും ഒരുപോലെ ഉണർവ് നൽകാൻ ബെസ്റ്റാണ് വ്യായാമം. കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും. വ്യയാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. അതിരാവിലെയുള്ള വ്യായാമമാണ് ഏറ്റവും നല്ലത്. എന്നാൽ ഇതിന് സാധിക്കാത്തവർ വൈകുന്നേരം വ്യയാമം ചെയ്യ്താൽ മതി. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ കുറച്ച് സമയം വാം അപ്പ് ചെയ്യാൻ ശ്രദ്ധിക്കണം. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെയുള്ള വ്യായാമങ്ങൾ ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാവുന്നതാണ്. എന്നാൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് കുറച്ച് കൂൾ ടൗൺ എക്‌സസൈസുകൾ ചെയ്യേണ്ടതാണ്. പ്രമേഹ രോഗമുള്ളവർ, ഗർഭിണികൾ എന്നിവരാണ് വ്യായാമം ചെയ്യുമ്പോൾ പ്രത്യകം ശ്രദ്ധിക്കേണ്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഗർഭിണികൾ വ്യായാമം ചെയ്യാൻ പാടുള്ളു.