വായനയുടെ വഴിയൊരുക്കി പാലസ് റോഡിലെ ബിനു

തൃശ്ശൂർ ടൗൺഹാളിന് മുന്നിലെ പാലസ് റോഡിലൂടെ കടന്നുപോകുന്നവർക്ക് സുപരിചിതമാണ് വഴിയരികിൽ പുസ്തകങ്ങൾ നിരത്തി വിൽപ്പന നടത്തുന്ന ബിനുവിന്റെ പുസ്തകലോകം. ചാലക്കുടി സ്വദേശിയായ ബിനു കഴിഞ്ഞ ഇരുപത് വർഷമായി പുസ്തകങ്ങളോടൊപ്പം ജീവിക്കുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ്. വിദ്യാഭ്യാസമുള്ള യുവാവായിരുന്നിട്ടും മറ്റ് തൊഴിൽ മേഖലകളിലേക്ക് പോകാതെ പുസ്തകവിൽപ്പനയെ ജീവിതമാർഗമായി തിരഞ്ഞെടുത്ത ബിനുവിന്റെ തീരുമാനം പലർക്കും ഇന്നും കൗതുകമാണ്. എന്നാൽ ബിനുവിന് ഇത് ഒരു തൊഴിൽ മാത്രമല്ല, വായനക്കാരെയും പുസ്തകങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു ദൗത്യമാണ്. യുവജന ക്ഷേമ വകുപ്പ് മന്ത്രിക്കൊപ്പം പാലസ് റോഡിലെ ഈ ചെറിയ പുസ്തകശാല വർഷങ്ങളായി നിരവധി മനുഷ്യബന്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളുമായി ബിനുവിനുള്ള സൗഹൃദത്തിന്റെ അടിത്തറയും പുസ്തകങ്ങളാണ്. കേരളത്തിന്റെ യുവജനക്ഷേമ വകുപ്പ് മന്ത്രി ഓ . ജെ . ജനിഷ് കുമാർ കെ.എസ്.യു. പ്രവർത്തകനായിരുന്ന കാലം മുതൽ ബിനുവിന്റെ അടുത്ത പരിചയക്കാരനാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പും അദ്ദേഹം പാലസ് റോഡിലെ പുസ്തകശാല സന്ദർശിച്ചിരുന്നു. മുൻ തൃശ്ശൂർ എം.പി. ടി . എൻ . പ്രതാപൻ ഉൾപ്പെടെ നിരവധി പൊതുപ്രവർത്തകരുമായും ബിനുവിന് ആത്മബന്ധമുണ്ട്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ വായന പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്നതിലും ബിനു ശ്രദ്ധേയനാണ്. Street Redar Kerala എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുസ്തകങ്ങളും വായനാനുഭവങ്ങളും പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പല വീഡിയോകളും ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോഴത്തെ ശ്രദ്ധേയരായ എഴുത്തുകാരായ Akhil P. Dharmajan, Nimna Vijay തുടങ്ങിയവരും ബിനുവിന്റെ വീഡിയോകൾക്ക് പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വായനയെയും പുസ്തകങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അവതരണങ്ങൾ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ച സ്വാധീനത്തിന്റെ തെളിവാണ്. വഴിയരികിലെ വിൽപ്പനയിൽ മാത്രം ഒതുങ്ങാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാർക്ക് തപാൽ മാർഗവും പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട് ബിനു. പ്രത്യേക പുസ്തകങ്ങൾ അന്വേഷിച്ച് നിരവധി പേർ നേരിട്ടും ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തെ ബന്ധപ്പെടാറുണ്ട്. പലർക്കും ബിനു ഇന്ന് ഒരു പുസ്തകവ്യാപാരി മാത്രമല്ല, ആവശ്യമായ പുസ്തകങ്ങൾ കണ്ടെത്തിത്തരുന്ന വിശ്വസ്തനായ വായനാസുഹൃത്താണ്. ഡിജിറ്റൽ കാലഘട്ടത്തിൽ വായന കുറയുന്നുവെന്ന ആശങ്കകൾ ഉയരുമ്പോൾ, പാലസ് റോഡിലെ ഈ ചെറിയ പുസ്തകക്കട വായനയുടെ പ്രകാശം നിലനിർത്തുകയാണ്. ഇരുപത് വർഷമായി പുസ്തകങ്ങൾ വിറ്റഴിക്കുന്നതിനേക്കാൾ കൂടുതൽ, പുസ്തകങ്ങളിലൂടെ മനുഷ്യരെ ബന്ധിപ്പിക്കുകയും വായനയുടെ സംസ്കാരം വളർത്തുകയും ചെയ്യുകയാണ് ബിനു ചെയ്യുന്നത്. ഈ വായനാവാരത്തിൽ, പുസ്തകങ്ങൾ വെറും അച്ചടിച്ച താളുകളല്ലെന്നും അവ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന പാലങ്ങളാണെന്നും ഓർമ്മിപ്പിക്കുന്ന ഒരു സാന്നിധ്യമാണ് പാലസ് റോഡിലെ ബിനുവും അദ്ദേഹത്തിന്റെ പുസ്തകലോകവും.


മീൻ വിറ്റ് കോടികളുടെ ആസ്തിയുള്ള ചേർത്തലക്കാരൻ

മത്തി (ചാള), അയല, വറ്റ, കരിമീന്‍, ചെമ്മീന്‍, കിളിമീന്‍, നെയ്മീന്‍, മോദ , വറ്റ, തത്ത, പാമ്പാട അതിന് നല്ല നെയ്മീൻ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള മീൻ പ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മീൻ ചന്തയിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, . കെമിക്കൽ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മീൻകാരൻ. അന്ന് നാട്ടിൽ ഒരു കറുത്ത അംബാസിഡർ ഉണ്ടായിരുന്നു. ആ കാറിനുള്ളിലെ ബിസ്നസുകാരനെ കൗതുകത്തോടെ നോക്കി നിന്ന ആ നാലാം ക്ലാസ്സിൽ പഠിക്കുന്ന ബാലൻ മനസ്സിൽ പറഞ്ഞു ഞാനും ഒരിക്കൽ ബിസ്നസ് ക്കാരൻ ആകും.ഇതുപോലെ ഒരുദിവസം കാറിൽ ഞാനും ഗമയോടെ മിന്നിച്ചു പോകും. ഇന്ന് രാവിലെ നിങ്ങളുടെ വീട്ടിൽ ആ സ്കൂട്ടറിലും സൈക്കിളും നടന്നും വന്നു മീങ്കച്ചവടം ചെയ്ത ആ ചേട്ടനും ഈ ചേട്ടനും ചെയ്യുന്ന ഒരേ പണിയാണ്. എന്നാൽ ചെയ്യുന്നതിലെ വ്യത്യസ്തത ആണ് അദ്ദേഹത്തെ പറ്റി എഴുതാനുള്ള കാരണം. ചേർത്തലയിൽ പാവപെട്ട കുടുംബത്തിൽ ജനിച്ച പയ്യൻ. കൗമാരം മുതൽ മീനിനെ പ്രണയിച്ചവൻ.ഒരു 24 വയസ്സുകാരൻ മീൻ എക്സ്പോർട്ട് ചെയ്യുന്ന കമ്പനിയിൽ ജോലിക്ക് കയറുന്നു.പണം മാത്രം ഉണ്ടാക്കാൻ അല്ലായിരുന്നു. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന മീൻ വിപണിയെപ്പറ്റി പഠിക്കുവാൻ ആണ് അവിടെ കയറിയത്. കമ്പനി അഞ്ച് മണിക്ക് അടച്ചാലും ഈ പയ്യൻ അവിടെ നിൽക്കും. അവന്റെ ലക്ഷ്യം വേറെ ആയിരുന്നു.ജോലിയില്‍ എല്ലാവരെയും സഹായിച്ചും മത്സ്യ സംസ്കരണത്തിന്‍റെ ഓരോ ഘട്ടവും അടുത്തറിഞ്ഞും കുറഞ്ഞകാലം കൊണ്ടുതന്നെ ആ ഇരുപതുകാരന്‍ കമ്പനിയുടെ പ്രിയപ്പെട്ടവനായി. ഒരു ദിവസം കമ്പനിയുടെ എംഡി മാത്യുവിനെ വിളിച്ചു.ഈ വ്യവസായത്തെ കൂടുതല്‍ അടുത്തറിയാന്‍ താല്‍പര്യമുളള അങ്ങയെ ഞങ്ങള്‍ പര്‍ച്ചേസിലേക്ക് മാറ്റുവാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞതുപോലെ കമ്പനിയുടെ അസിസ്റ്റന്‍റ് മാനേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മാത്യു മത്സ്യത്തിന്‍റെ ഗുണമേന്മ പരിശോധിക്കുന്നതിനും വാങ്ങുന്നതിനുമായി ഇന്ത്യയിലെ കടപ്പുറങ്ങളിലൂടെ യാത്ര ചെയ്തു. ഒരുപാട് വ്യക്തികളുമായി പരിചയപ്പെട്ടു. ഈ യാത്രകളിലൂടെ ലഭിച്ച വലിയ സൗഹൃദ വലയമാണ് പിന്നീട് ബിസിനസില്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം മാത്യുവിനെ തുണച്ചത്. ഇന്ത്യയിലെ വിവിധ മത്സ്യ സംസ്കരണ ഫാക്ടറികള്‍ സന്ദര്‍ശിച്ചു, ബിസ്നസ് പഠിച്ചു.അങ്ങനെ പതിനൊന്ന് വര്‍ഷം കോള്ത്തറ എക്സപോര്‍ട്ടേഴ്സ് എന്ന കമ്പനിയില്‍ മാത്യു ജോലി ചെയ്തു.ഇനിയും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നൊരു ചിന്ത.അരൂരില്‍ കമ്പനികള്‍ക്ക് ഉല്‍പ്പാദനത്തിന് ആവശ്യമായ മീന്‍ വിതരണം ചെയ്യുന്ന ഒരു ചെറുസംരംഭവുമായിട്ടായിരുന്നു മാത്യുവിന്‍റെ ആദ്യ ചുവടുവെയ്പ്പ്. 1997 ലായിരുന്നു ഇത്. എന്നാല്‍, പല കമ്പനികളും പണം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതോടെ മാത്യുവിന്‍റെ സംരംഭം സാമ്പത്തികമായി വിഷമവൃത്തത്തിലായി. തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു അദ്ദേഹം സ്വന്തമായി മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടു.അന്നൊക്കെ ശീതീകരിച്ച എന്നാല്‍, അതിന് ആവശ്യമായ ശീതീകരണ സംവിധാനമുളള ഫാക്ടറി പണിയണമെങ്കില്‍ അക്കാലത്ത് അഞ്ച് കോടി രൂപയെങ്കിലും വേണ്ടി വരുമായിരുന്നു. ആ ചെലവ് താങ്ങില്ലായിരുന്നു. അതുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു.പച്ചമീനിന് ദുബായിയില്‍ നല്ല ആവശ്യകതയുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു.1998 ല്‍ മാത്യു ആദ്യമായി ദുബായിലേക്ക് വച്ചുപിടിച്ചു. അതൊരു വഴിത്തിരിവായി. 50 ഓളം രാജ്യങ്ങളില്‍ നിന്ന് പച്ച മത്സ്യം ദുബായ് മാര്‍ക്കറ്റില്‍ എത്തുന്നതും അത് വാങ്ങാനായി മാത്രം നിരവധി ആവശ്യക്കാരുളളതായും മനസ്സിലായി. രണ്ടാഴ്ച ദുബായിയില്‍ തന്നെ നിന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ കച്ചകടക്കാരെയും ഇറക്കുമതി കമ്പനികളിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുബായിയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്ക് വിമാനം കയറിയത് ആ നിര്‍ണായക തീരുമാനമെടുത്തുകൊണ്ടായിരുന്നു. 2000 ത്തില്‍ Atelier Exports എന്ന പേരില്‍ കമ്പനി സ്ഥാപിച്ചു. ആദ്യമായി ദുബായിയിലേക്ക് തന്നെ പച്ചമത്സ്യം കയറ്റുമതി ചെയ്തു. അഞ്ച് വര്‍ഷം കൊണ്ട് ഗള്‍ഫ് മേഖലയില്‍ മുഴുവന്‍ മാത്യുവിന്‍റെ കമ്പനിക്ക് സ്വാധീനം വര്‍ധിച്ചു. 2008 ല്‍ ലോകത്തെ പിടികൂടിയ സാമ്പത്തിക മാന്ദ്യം തടസ്സം സൃഷ്ടിച്ചു. 2011 ആയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ദുബായ് അടക്കമുളള നഗരങ്ങളിലേക്കുളള കയറ്റുമതി വന്‍ നഷ്ടം മാത്യുവിന് സമ്മാനിച്ചുഎല്ലാം തകർന്ന സമയം, എല്ലാം വിറ്റ് പറക്കി നഷ്ടങ്ങൾ നികത്തി. നേടിയതെല്ലാം വിറ്റു . വീടും , വണ്ടിയും , ലോറിയും എല്ലാം.ഒരു ദിവസം അത്താഴം കഴിച്ചുകൊണ്ടിരിക്കെ തന്റെ ഭാര്യ പറഞ്ഞ വാക്കുകളാണ് എനിക്ക് പുതിയ ജീവിതം സമ്മാനിച്ചതെന്ന് മാത്യു പറയുന്നു. 'ഈ വിലകുറയുന്ന രാജ്യത്തേക്ക് എന്തിനാണ് ഇച്ചായാ കയറ്റിവിടുന്നത്, ഇവിടെ വില കുറയുന്നില്ലല്ലോ നമുക്ക് ഇവിടെ വിറ്റാല്‍ പോരെ'. അവിടെ നിന്നാണ് ഫ്രഷ് ടു ഹോമിന്‍റെ ആദ്യ രൂപമായ സീ ടു ഹോമിന് 2012 ല്‍ മാത്യു തുടക്കം കുറിക്കുന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെയും സുഹൃത്തിന്‍റെ സോഫ്റ്റ്‍വെയര്‍ കമ്പനിയിലെ ടെക്നീഷ്യന്മാരുടെയും സഹായത്തോടെയായിരുന്നു സീ ടു ഹോമെന്ന വെബ്സൈറ്റ് പറക്കുന്നത്. സൈറ്റിന് അധികം പരസ്യമൊന്നും മാത്യു നല്‍കിയില്ല, എന്നാല്‍, കുറച്ചുകാലം കൊണ്ടുതന്നെ സംഭവം 'ക്ലിക്കായി'. അതോടെ സേവനം കേരളത്തിന് പുറത്ത് ബാംഗ്ലൂരേക്കും ദില്ലിയിലേക്കും വ്യാപിപ്പിച്ചു. ദിവസേന ഏതാണ് 500 കൂടുതല്‍ ആളുകള്‍ വെബ്സൈറ്റ് വഴി മീന്‍ വാങ്ങാന്‍ തുടങ്ങി.ദില്ലിയില്‍ നിന്ന് മാത്യുവിന്‍റെ വിജയകഥ കേട്ടറിഞ്ഞ് ഫോബ്സ് മാഗസിന്‍ പ്രതിനിധികള്‍ കൊച്ചിയില്‍ എത്തി. മാത്യുവിനെക്കുറിച്ച് അവര്‍ ലേഖനം തയ്യാറാക്കി. അവര്‍ പ്രസിദ്ധീകരിച്ച ലേഖനം രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ സീ ടു ഹോമിന്‍റെ വെബ്സൈറ്റില്‍ മീന്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ശരിക്കും മാത്യുവിനെ മറ്റൊരു വലിയ പ്രതിസന്ധിയെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു...ഒരു ദിവസം ഉച്ചയോടെ വെബ്സൈറ്റില്‍ ഉപഭോക്താക്കളുടെ എണ്ണം 1,000 ത്തിന് മുകളിലേക്ക് കയറി, സൈറ്റ് പൊളിഞ്ഞു !. മാത്യു വിഷമവൃത്തത്തിലായി... ടെക്നിക്കല്‍ സപ്പോള്‍ട്ട് ടീമുകളെ സമീപിച്ചെങ്കിലും സെര്‍വറിന്‍റെ ശേഷി കൂട്ടണമെന്ന ഉപദേശമാണ് ലഭിച്ചത്. അതിനുളള പണം ചെലവഴിക്കാന്‍ ഫെഡറല്‍ ബാങ്കും തയ്യാറായി. എന്നാല്‍, തല്‍ക്കാലത്തേക്ക് സേവനം അടച്ചുപൂട്ടാനായിരുന്നു മാത്യുവിന്‍റെ തീരുമാനം!. ഈ ആശങ്കയുടെ ഘട്ടത്തിലാണ് ഷാന്‍ കടവിലിന്‍റെ രംഗപ്രവേശം. ഒരു പ്രമുഖ ഗെയിമിങ് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം സിഇഒയായി ജോലി ചെയ്യുകയായിരുന്ന ഷാന്‍ മാത്യു സഹായിക്കാമെന്ന് ഏറ്റു. 2014 ല്‍ തുടങ്ങിയ ഈ സൗഹൃദമാണ് ഫ്രഷ് ടു ഹോമിനെ ഇന്ന് കാണുന്ന ശക്തമായ കമ്പനിയാക്കി മാറ്റിയത്. ആ സൗഹൃദത്തെക്കുറിച്ച് മാത്യു പറയുന്നത് ഇപ്രകാരമാണ്. 'കോര്‍പ്പറേറ്റും മാര്‍ക്കറ്റും കണ്ടുമുട്ടി !'. ഇരുവരുടെയും സൗഹൃദത്തിന്‍റെ ഉല്‍പ്പന്നമായിരുന്നു 2015 ല്‍ ആരംഭിച്ച ഫ്രഷ് ടു ഹോം !. ഇന്ന് കമ്പനിയുടെ വിറ്റുവരവ് കോടികളാണ്.പ്രിയപ്പെട്ടവരെ ചെറിയ തുടക്കങ്ങൾ ആണ് വലിയതാവുന്നത്. പല ഘട്ടങ്ങളിലും തോൽവികൾ നേരിടാം . നമ്മൾ അടിക്കുന്ന എല്ലാ ബോളും ഗോൾ പോസ്റ്റിൽ കയറില്ല. അവിടെ മനസ്സ് മടിക്കാതെ മുന്നോട്ട് പോകുക എന്നുളളതാണ്. നാം എന്ത് ചെയ്യുന്നു എന്നുള്ളതല്ല എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം.പ്രിയപ്പെട്ടവരെ ഇന്ത്യിലെ ലോക്കൽ മീൻ ചന്ത എന്ന് പറയുന്നത്50 ബില്യൺ ഡോളർ ബിസ്നസ് സാമ്രാജ്യമാണ് അത് ഹോളിവുഡ് സിനിമക്കളേക്കാൾ വലുതാണ്.മാത്യൂ നമുക്ക് ഒരു മോട്ടിവേഷൻ ആണ്. വൻ തകർച്ചയിലും മുന്നോട്ടുപോകുവാൻ ഉള്ള ധൈര്യം തരുന്നതാണ്. നിങ്ങളുടെ സഹോദരൻജെറി പൂവക്കാല


ഖാദിയണിഞ്ഞ് നവവൽസരത്തെ വരവേൽക്കാം; റിബേറ്റു മേളയ്ക്ക് തുടക്കമായി

കൊച്ചി: നവവത്സര നാളുകൾ ആഘോഷ പൂർണമാക്കാൻ ഖാദിയണിയാൻ കാരണങ്ങൾ നിരവധിയാണ്. ആധുനിക ട്രെൻഡിനോടു മത്സരിക്കാൻ പ്രാപ്തമായ മികച്ച തുണിത്തരങ്ങളാണ് ക്രിസ്മസ് - നവവത്സര വേളയിൽ ഖാദി അവതരിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഖാദി ഷോ റൂമായ കലൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി റിബേറ്റു മേളയ്ക്കു തുടക്കമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് പുതുമയാർന്ന കളക്ഷൻ്റെ വലിയ ശേഖരമാണ് ഇവിടെയൊരുക്കിയിട്ടുള്ളത്. ശീതീകരിച്ച സിൽക് ഷോറൂമിൽ 1450 രൂപ മുതൽ 4800 രൂപ വരെ വിലയുള്ള കോട്ടൺ സാരി ഇവിടെ ലഭിക്കും. ഏറ്റവും പുതിയ രൂപകൽപ്പനയിലുള്ള സിൽക് സാരികൾക്ക് 3800 രൂപ മുതൽ 17000 രൂപ വരെയാണ് വില. റെഡിമെയ്ഡ് ഷർട്ടുകൾ 800- 4000 രൂപ റേഞ്ചിലും 720 രൂപ മുതലുള്ള ചുരിദാർ ടോപ്പുകളും പുതിയ ആകർഷണമാണ്. മസ്ലിൻ നൂലിൽ നെയ്തെടുത്ത വെള്ള ഷർട്ടിങ് തുണിയും പാൻ്റ്സ്, തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കാക്കി തുണി എന്നിവ യഥേഷ്ടം കിട്ടും.ജനുവരി ആറു വരെ നീളുന്ന റിബേറ്റു മേള ഖാദി ബോർഡംഗം കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രജനി മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ജെ. കുഞ്ഞുമോൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ജില്ല ഖാദിഗ്രാമ വ്യവസായ ഓഫീസർ പി.എ. അഷിത സ്വാഗതവും ഗ്രാമ വ്യവസായ ഓഫീസർ പി.കെ. ലതീഷ് കുമാർ നന്ദിയും പറഞ്ഞു. എല്ലാ കോട്ടൺ തുണിത്തരങ്ങൾക്കും സിൽക് സാരിക്കും 30 ശതമാനം വരെയും പോളി, വുള്ളൻ തുണിത്തരങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും.


അംബേഡ്കറൈറ്റുകളുടെ പുസ്തകം

കണ്ണന്‍ മേലോത്ത്ഇന്ത്യന്‍ ഭരണഘടനാശില്പി ഡോ. ബി ആര്‍ അംബേഡ്കറുടെ സമകാലികരും പിന്തുടര്‍ച്ചക്കാരും സഹപ്രവര്‍ത്തകരും ആരാധകരുമായിരുന്നിട്ടുള്ള 28 വ്യക്തിത്വങ്ങളുടെ ജീവിതരേഖകളാണ് ഈ പുസ്തകം. ഡോ. ബി ആര്‍ അംബേഡ്കറെക്കുറിച്ച് ഒരു അധ്യായം ഇതിലില്ല. എന്നാല്‍ 28 അധ്യായങ്ങളിലും നിറയെ ആവര്‍ത്തിക്കപ്പെടുന്ന നാമധേയം അദ്ദേഹത്തിന്റേതാണ്. മലയാളത്തില്‍നിന്ന് ഇ കണ്ണന്‍ (എക്‌സ് എംഎല്‍എ), ദാക്ഷായണി വേലായുധന്‍, വെട്ടിയാര്‍ പ്രേനാഥ്, ടി കെ നാരായണന്‍ എന്നിവരാണ് ഡോ. അംബേഡ്കറെ വായിക്കുന്നത്.ഇടനേരം പുസ്തകങ്ങള്‍1. അംബേഡ്കറൈറ്റുകളുടെ പുസ്തകം -കണ്ണന്‍ മേലോത്ത് 2002. കേരളം അറിയുന്ന അംബേഡ്കര്‍ -കണ്ണന്‍ മേലോത്ത് 2003. അയ്യന്‍കാളി അരുന്ധതി ഗാന്ധി -എഡി. കണ്ണന്‍ മേലോത്ത് -2004. നാഗവംശി ഡോ. ബി ആര്‍ അംബേഡ്കര്‍ -കണ്ണന്‍ മേലോത്ത് 2005. സ്വാതന്ത്ര്യസമരവും സാമ്രാജ്യത്വശക്തിയും ഡോ. അംബേഡ്കറും -ഡോ. സുരേഷ് മാനെ. പരിഃ ഡോ. എന്‍ കെ രജിത്ത് 1406. ഒരു വിസക്കുവേണ്ടിയുള്ള കാത്തിരിപ്പ് -ഡോ. ബി ആര്‍ അംബേഡ്കര്‍. പരിഃ നിയന്തിക എം കെ 1007. ഓണം ദേശികരുടെ ചെറുത്തുനില്പ് ചരിത്രം -എഡി. കണ്ണന്‍ മേലോത്ത് 3408. സംവരണം സാമൂഹ്യനീതി -കണ്ണന്‍ മേലോത്ത് 2009. അംബേഡ്കറിസം കേരളചരിത്രത്തില്‍ -എഡി. കണ്ണന്‍ മേലോത്ത് 44010. റാഡിക്കല്‍ അംബേഡ്കര്‍ -പ്രവീണ്‍ പി കെ 250


ശ്രീ മീഡിയ സൗണ്ട് റിക്കോർഡിങ് സ്റ്റുഡിയോ ഓപ്പൺ ചെയ്തു

ഡിജിറ്റല്‍ മീഡിയാ രംഗത്തെ അനന്ത  സാദ്ധ്യതകള്‍ ഇതാ നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്നിരിക്കുന്നു അത്യാധുനിക സൗണ്ട് റിക്കോര്‍ഡിംഗ് സൗകര്യങ്ങള്‍ ഇനി തൃപ്പൂണിത്തുറയിലും.  ശ്രീ മീഡിയ ഡിജിറ്റല്‍ സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ശ്രീ വെങ്കിടേശ്വര സ്കൂളിന്  എതിർ വശം, മിനി ബൈപ്പാസിൽ തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇതിൻറെ ഉത്‌ഘാടനം പ്രശസ്ത സിനിമ പിന്നണിഗായകൻ  ബിജു നാരായണൻ നിർവഹിക്കുകയും അതിഥികളായി  ഗണേഷ് സുന്ദരവും,  പ്രിയ ആർ പൈയും പങ്കെടുത്തു.  റെക്കോര്‍ഡിംഗ് രംഗത്തെ അതി നൂതന സൗകര്യങ്ങള്‍ കോര്‍ത്തിണക്കി തൃപ്പൂണിത്തുറയിൽ  ഡിജിറ്റല്‍ സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു . സൗണ്ട് റിക്കോര്‍ഡിംഗ്, മിക്സിംഗ്, ഡബ്ബിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഈ  സ്ഥാപനത്തില്‍ നിന്നും ലഭ്യമാണ്. പരസ്യങ്ങള്‍, അനൗണ്‍സ്മെന്‍റ്, സ്റ്റേജ് ഷോ തുടങ്ങി വിവിധ രംഗങ്ങള്‍ക്കാവശ്യമായ ഓഡിയോ റിക്കോര്‍ഡിംഗ് ഉത്തരവാദിത്വത്തോടെ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇനി ഒരുക്കാം. ഓഡിയോ റിക്കോര്‍ഡിംഗ് സേവനം ഇനി നിങ്ങളുടെ നഗരത്തിലും റിക്കോര്‍ഡിംഗ് രംഗത്ത് മികവ് തെളിയിച്ച പ്രൊഫഷണലുകളുടെ സഹായത്തോടെ നിങ്ങള്‍ക്കാവശ്യമായ റിക്കോര്‍ഡിംഗ് ഏറ്റവും കൃത്യതയോടെ തയ്യാറാക്കാം ഈ സ്റ്റുഡിയോയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത് ഇടുക്കി സ്വദേശിയായ ശ്രീകാന്ത് രാജപ്പൻ എന്ന സൗണ്ട് എൻജിനീയറാണ്. ഇദ്ദേഹം ത്രിപ്പൂണിത്തുറ ആർ എൽ വി കോളേജിൽനിന്നും  സംഗീതത്തിൽ ബിരുദവും,  സൗണ്ട്  എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയ ആളാണ് കൂടാതെ ഗാനമേള വേദികളിൽ തിളങ്ങുന്ന ഒരുഗായകനുമാണ്. കേരളത്തിനകത്തും പുറത്തുമുള്ള  പ്രശസ്തമായ അനേകം റിക്കോർഡിങ് സ്റ്റുഡിയോകളിൽ സൗണ്ട്എൻജിനീയറായി പത്തിലധികം വർഷത്തെ പ്രവർത്തി പരിചയവും ഇദ്ദേഹത്തിനുണ്ട്. ശ്രീകാന്തിൻറെ ഭാര്യ  അഞ്ജുവും, സാത്വിക എന്ന മകളും ഉണ്ട്. മകളും പാട്ടുവഴിയിൽ തന്നെ കൂടെയുണ്ട്.


കൊറോണാന്തരം വിവാഹഫോട്ടോഗ്രാഫി റേറ്റുകൾ കുറയുന്നുവോ ?

കൊവിഡിന് ശേഷം മനുഷ്യർ  തമ്മിൽ അകലം കൂടിവരുന്ന  സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട്  മനുഷ്യരുടെ ഒത്തുചേരലുകൾക്കെല്ലാം വലിയ രീതിയിലുള്ളൊരു ഭീഷണിയാണ് നേരിടാൻ  പോകുന്നത്.  ഇത് ഏറ്റവും അധികം ബാധിക്കാൻ പോവുന്നത് ഒഴിവാക്കാനാവുന്ന ജോലികളെയാണ്. എല്ലാവരും  ഒത്തു കൂടുന്ന  വിവാഹങ്ങളിൽ ഫോട്ടോഗ്രാഫി പോലെയുള്ളവയെ ഇത് സാരമായി ബാധിക്കാനിടയാകും. ഫോട്ടോഗ്രാഫി മേഖല  ആദ്യമായിട്ടല്ല ഇത്തരം ചലഞ്ച്  നേരിടുന്നത്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ  കടന്നു വരവോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ് എന്ന അവസ്ഥയാണ്. ഒരു ആവശ്യമില്ലെങ്കിലും മൊബൈലിൽഫോട്ടോയെടുത്തു ഡിലീറ്റ് ചെയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ അവിടെയാണ്  കഴിവുള്ള പ്രൊഫഷണലായ ഫോട്ടോഗ്രാഫർമാരുടെ ആവശ്യം വേണ്ടിവരുന്നത്.  കൊറോണ അനിശ്ചിതമായൊരു അവസ്ഥയുമായി മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല.  ഫോട്ടോഗ്രാഫിയൊക്കെ യൊക്കെ വീണ്ടും തിരികെ വരുകതന്നെ ചെയും. എന്നാൽ ഇന്ന് ഫോട്ടോഗ്രാഫർമാർ അവരുടെ നിക്ഷേപത്തിന്റെയും കടങ്ങളുടെയൊക്കെ കാര്യങ്ങൾ മാറ്റിനിർത്തി  കൊറോണക്കാലത്തെ അതിജീവിക്കാൻ റേറ്റുകുറച്ചു  കാണാനിടയായി എല്ലാരീതിയിലും നഷ്ട്ടങ്ങൾ സംഭവിക്കുന്ന ഈകാലഘട്ടത്തിൽ ഇരു ഭാഗത്തും വിട്ടുവീഴ്ച്ചകൾക്കു തയാറാവുന്നത് നല്ലരു തുടക്കമാണ്.


കുപ്പികൾ കൊണ്ട് മായാജാലം തീർക്കുന്ന ഫോട്ടോഗ്രാഫർ

                 ഈ കൊറോണ കാലത്തു ഫോട്ടോഗ്രാഫർ മാരുടെ പണിപോയി എന്ന് വിലപിക്കുന്നവർക്കിടയിൽ വ്യത്യസ്തമായ ഒരു ആർട്ടുമായാണ് എറണാകുളം സൗത്തിലുള്ള ഗണേഷ്  എന്ന ഫോട്ടോഗ്രാഫർ. ഏതു തരം  മദ്യക്കുപ്പികൾ കിട്ടിയാലും അതിലെല്ലാം ഒരു ആർട്ട് കണ്ടുപിടിക്കുകയാണ് ഗണേഷ്. ഇദ്ദേഹം ഒരു കുപ്പികിട്ടിയാൽ ആദ്യം അതിന്റെ ഷേപ്പുകളിൽതന്നെ എന്തുചെയ്യാം എന്ന് ഒരു ഐഡിയ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം അത്  ഗ്ലാസ് കട്ടർ ഉപയോഗിച്ച് കട്ടുചെയ്കയും. ആ കുപ്പിയെ ആകർഷകങ്ങളായ അലങ്കാര വസ്തുക്കൾ നിർമ്മിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.                ആദ്യം മക്കളായ ദീപികയ്ക്കും ദൃശ്യയുമായുള്ള ഒരുനേരം പോക്കായാണ് തുടങ്ങിയത്. ഇത് ഫേസ്ബുക്കിലും ഫോട്ടോഗ്രാഫർമാരുടെ എ കെ പി എ ഗ്രൂപ്പിലും ഷെയർ ച്യ്തപ്പോൾ നല്ല അഭിപ്രായങ്ങളാണ് എല്ലാവരിൽ നിന്നും ഉണ്ടായതു.ഇപ്പോൾ ഈ കലാസൃഷ്ടിക്കു ആവശ്യക്കാരേറെയാണ്. കുപ്പികൾ കൊണ്ട് അലങ്കര മൽസ്യ ടാങ്കുകൾ, ബെഡ്‌ലാമ്പുകൾ, അലങ്കാര ചെടിച്ചട്ടികാലൊക്കെ ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്നുണ്ട്.  


വീട് വിൽപ്പനക്ക്

ഇരുമ്പനം സീ പോർട്ട്  - എയർപോർട്ട് റോഡിൽ   നിന്ന് 300 മീറ്റർ മകളിയം - ചിത്രപ്പുഴ റോഡിൽ, മകളിയം ശ്രീരാമ ക്ഷേത്രത്തിന് കിഴക്കുവശം, 6.5 സെൻറ്, രണ്ടു കാറുകൾ പാർക്കുചെയ്യാൻ കഴിയുന്ന 1800 sqft വീട് വില്പനക്ക്. പഴയവീട് കണ്ടംപററി രീതിയിൽ പുതുക്കിപ്പണിതതു  • 4 വശവും മതിൽ • നല്ല കുടിവെള്ളമുള്ള വറ്റാത്ത കിണർ• സ്വകാര്യ ടാർ റോഡ് 4 മീറ്റർ • ഇലട്രിക്കൽ , പ്ലംബിംഗ്  എല്ലാം പുതിയത്.•  ലിവിങ്ങ് റൂം• ഫാമിലി  ലിവിങ്ങ് റൂം• ഡയനിംഗ്‌ ഹാൾ• മോഡുലാർ കിച്ചൻ  • 3 ബെഡ്‌റൂം • സ്റ്റഡി റൂം • സെർവെൻറ്സ് ബാത്റൂം • സ്‌പേഷ്യസ്  ബാൽക്കണി • 4 മീറ്റർ  ടാർ റോഡ്  വീട് ആവശ്യമുള്ളവർ മാത്രം വിളിക്കുക.  ഫോൺ നമ്പർ :  88480 48241



​കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

​പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് (2019-20 അധ്യയന വർഷം) ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.  കുട്ടികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ്/ മറ്റ് അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകളും നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും 2018 നവംബറിൽ നടത്തിയ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ വിജയിച്ച കുട്ടികൾക്ക് നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.കഴിഞ്ഞവർഷം (2018-19) സ്‌കോളർഷിപ്പ് ലഭിച്ച എല്ലാ കുട്ടികളും ഈ വർഷം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി സ്‌കോളർഷിപ്പ് പുതുക്കൽ അപേക്ഷകൾ നൽകണം.  ഒക്‌ടോബർ 15 വരെ ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കാം.നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ കുട്ടികൾ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ഉൾപ്പെടെ മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല.  സ്‌കോളർഷിപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in സന്ദർശിക്കണം.  സംശയനിവാരണത്തിനായി 0471-2328438, 9496304015, 8330818477 എന്നീ നമ്പരുകളിൽ വിളിക്കണം.  കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.education.kerala.gov.in)


രാജനഗരിയിൽ രാജകീയസൗന്ദര്യത്തോടെ

തനത്  സൗന്ദര്യത്തിനു  പ്രാധാന്യം  നൽകുന്ന  തൃപ്പൂണിത്തുറക്കാർക്ക്  അവരുടെ  മനസറിഞ്ഞു, സൗന്ദര്യത്തിന്റെ  മാറ്റുകൂട്ടാൻ, അവരുടെ രാജപ്രൗഢി  നിലനിർത്താൻ  APHRODITE'S FAMILY SALON എന്നും  നിങ്ങൾക്കൊപ്പം...    കഴിഞ്ഞ അഞ്ചു  വർഷമായി  പകരം വെക്കാനാകാത്ത  "സ്കിൻ  ട്രീറ്റ്മെന്റ്  ഫേഷ്യൽസ് ".. ഏറ്റവും  നൂതനമായ  ഉപകരണങ്ങളുടെ , ഉപയോഗത്തിലൂടെ , ദീർഘകാലം  നിലനിൽക്കുന്ന റിസൾട്ട്‌  നൽകാൻ  ഈ  സ്ഥാപനം  അത്യന്തം  ഉത്സുകത  കാണിക്കുന്നത് , എക്കാലവും  പ്രശംസനീയമാണ്... ഒരു  ഫേഷ്യൽ  ട്രീട്മെന്റിന്  നൽകാൻ കഴിയുന്ന  പരമാവധി  റിസൾട്ട്‌  ഇവിടുത്തെ  സ്പെഷ്യൽ  ഫേഷ്യൽസ്  ആയ സ്കിൻ വയ്റ്റനിംഗ്,  സ്കിൻ  റെജുവേന്ടിങ്,  സ്കിൻ  ടൈറ്റനിങ്, സ്കിൻ  പീലിംഗ്  തുടങ്ങിയവയിലൂടെ,  ഫേസ് ലിഫ്റ്റിങ്  മസ്സാജിലൂടെ  നൽകപ്പെടുന്നു..  കസ്റ്റമർ സാറ്റിസ്ഫാക്ഷന്  അതിപ്രാധാന്യം  നൽകപ്പെടുന്നു  എന്നതാണ്  ഇവിടുത്തെ  അഭിനന്ദനീയമായ  പ്രത്യേകതയെന്നു അവിടുത്തെ സ്ഥിരം സന്ദർശകർ  ഏകകണ്ഡേന  അഭിപ്രായപ്പെടുന്നു... ഈ സ്ഥാപനത്തിൽ  ചെയ്യപ്പെടുന്ന  എല്ലാ  സൗന്ദര്യസംരക്ഷണവും  കാലാവസ്ഥക്ക്  അനുയോജ്യമായ  തരത്തിൽ  എന്നതും  മറ്റൊരു  പ്രത്യേകതയായി  പറയപ്പെടുന്നു.. വേനൽകാലത്  പഴച്ചാറുകൾ  കൂടുതലായി  ചേർത്ത്  കൊടുക്കുന്ന  ട്രീട്മെന്റ്സ്  സ്കിന്നിന്റെ  വരൾച്ച  തടയുന്നതിനും,  മഴക്കാലത്  essential oils  ചേർത്ത്  നൽകുന്ന  ചികിത്സ  സ്കിൻ  ടൈറ്റൻ  ചെയ്തു  refresh  ചെയ്യുന്നതിനും .. അതുപോലുള്ള  ശെരിയായ  ബുദ്ധിപരമായ  ചികിത്സാരീതികൾ  സൗന്ദര്യം  സംരക്ഷിക്കപ്പെടും  എന്ന്  അവിടുത്തെ സമാനതകളില്ലാത്ത, 20 വർഷത്തെ  വർക് എക്സ്പീരിയൻസ്  ഉള്ള  പെർഫെക്ഷനിസ്റ്റായ   സ്ഥാപനഉടമ ലോറെറ്റ്  ഫ്രാൻസിസ് അഭിപ്രായപ്പെടുന്നു..


വെത്യസ്തനായ യുവസംരംഭകൻ

ഓൺലൈനിൽ പല തരത്തിലുള്ള വ്യാപാരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ വാട്സാപ്പിൽ കൂടി ഗുണമേന്മയുള്ള സാധനങ്ങൾ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ വീട്ടിലെത്തുമെങ്കിലോ, അതാണ് ജെറോം ഓൺലൈൻ  സ്റ്റോർ. ഇതിന്റെ പിറകിലെ സംരംഭകൻ ജോതിഷാണ്. ഇദ്ദേഹം വൈപ്പിൻ ചെറായി  സ്വദേശിയാണ്. ഓൺലൈനിൽ   ഗുണമേന്മയുള്ള  സാധനങ്ങളുടെ  വിപുലമായ ശേഖരമാണ് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ലേഡീസ് , ജൻറ്‌സ്, കിഡ്സ്, ആൻഡ് കിച്ചൻ അസ്സെസരിസ്,  എല്ലാം തന്നെ വൻപിച്ച വിലക്കുറവിൽ  ലഭ്യമാക്കുന്നുണ്ടന്നാണ് അദ്ദേഹം നേതാവിനോട് പറഞ്ഞത്. ഇതിന്റെ പ്രവർത്തനരീതി വാട്സാപ്പ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്സാപ്പിലെ ഗ്രൂപ്പായിട്ടാണ് ഇത് വർക്കൗട്ട് ചെയ്യുന്നത് , ഇപ്പോൾ തന്നെ നാല് ഗ്രൂപ്പുകളിലായി ആയിരത്തോളം സംതൃപ്തരായ ഉപഭോക്താക്കളുണ്ടെന്ന് ജോതിഷ് പറഞ്ഞു. നിങ്ങൾക്കും ഈ ഗ്രൂപ്പിൽ അംഗമായി വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ 9747864621എന്ന   ഈ  നമ്പറിൽ റീക്വാസ്റ് അയക്കുകയോ, താഴെകാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യതാൽ നിങ്ങൾക്കും ഇതിൽ അംഗമാവാവുന്നതാണ് .  വൻകിട ഓൺലൈൻ സ്ഥാപങ്ങൾ നിങ്ങളെ കൊള്ളയടിക്കുമ്പോൾ ഈ എളിയ സംരഭകനെ പ്രോത്സാഹിപ്പിക്കുന്നതിടൊപ്പം നമ്മുടെ നാട്ടുകാരനായ സുഹൃത്തിനതിന്റെ കയ്യിൽനിന്നും ഗുണമേന്മയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണ്. ​ Follow this link to join my WhatsApp group: https://chat.whatsapp.com/CylU1minX8z7iT03aoTvWI